scorecardresearch
Latest News

നിർമ്മാതാവ് ജയ്‌സൻ എളങ്ങുളം അന്തരിച്ചു

കൊച്ചിയിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്

Producer, Death, Photo

നിർമ്മാതാവ് ജയ്‌സൻ എളങ്ങുളം കൊച്ചിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി.പനമ്പള്ളി നഗർ സൗത്ത് യുവജന സമാജം റോഡിൽ ജയിൻ വുഡ് ഫോർഡ് അപ്പാർട്ട്മെന്റ്, 5 ഡിയിൽ കിടപ്പുമുറിയിൽ തറയിൽ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജമ്നപ്യാരി, ശൃഗാരവേലൻ, ലവകുശ, ഓർമ്മയുണ്ടൊ ഈ മുഖം എന്നീ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗത്വമുള്ളയാളാണ്. ആർജെ ക്രിയേഷൻസ് എന്ന ഫിലിം പ്രൊഡ്യൂസർ ഉടമയാണ്. ഭാര്യ റുബീന, മകൾ പുണ്യ. ഇരുവരും വിദേശത്താണ്. പ്രിയ സുഹൃത്തിന് ആദരാഞ്ജലി അർപ്പിച്ച് നടൻ കുഞ്ചാക്കോ ബോബൻ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Producer jaison elamgulam passes away