കോളിവുഡിന്രെ ഇഷ്‌ട താരജോഡികളാണ് സ്‌നേഹയും പ്രസന്നയും. വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ ഉടലെടുക്കുന്നുവെന്നാണ് കോളിവുഡിൽ നിന്നുളള ഗോസിപ്പുകൾ. പ്രസന്നയെ പല പൊതുപരിപാടികളിൽ നിന്നും സ്‌നേഹ തടയുന്നുവെന്നാണ് പാപ്പരാസികൾ പറയുന്നത്.
പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപപാടിക്ക് പോകുന്നതിൽ നിന്നും പ്രസന്നയെ സ്‌നേഹ വിലക്കിയത്രേ. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നുമാണ് റിപ്പോർട്ടുകൾ. ഇരുവരുടേയും ദാമ്പത്യ ജീവിതത്തിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങൾ പാപ്പരാസികൾ വഴി പ്രചരിക്കുകയാണ്.
2012ലാണ് തെന്നിന്ത്യൻ നടി സ്‌നേഹയും നടൻ പ്രസന്ന കുമാറും വിവാഹിതരായത്. ഒന്നര വയസ്സുകാരനായ വിഹാൻ ഏക മകനാണ്. വിവാഹശേഷവും സ്‌നേഹ സിനിമകളിൽ അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ മമ്മൂട്ടിയുടെ കൂടെ ദ ഗ്രേറ്റ് ഫാദറാണ് സ്‌നേഹയുടെ പുതിയ മലയാള ചിത്രം.