/indian-express-malayalam/media/media_files/uploads/2023/07/Priyanka-Mother.png)
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമ്മ മധു ചോപ്രയും
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്രയുടെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പഠനം ഉപേക്ഷിച്ച് തികച്ചും വ്യത്യസ്തമായൊരു കരിയർ തിരഞ്ഞെടുക്കുന്നതിനോട് പ്രിയങ്കയുടെ അച്ഛന്റെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. പ്രിയങ്കയുടെ അച്ഛൻ അശോക് ചോപ്ര യാഥാസ്ഥിതിക ചിന്താഗതിയുള്ള വ്യക്തിയായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനിടയിലാണ് പ്രിയങ്ക ബോസ്റ്റണിൽ നിന്ന് മടങ്ങിയെത്തിയത്. രണ്ടു രാജ്യങ്ങളിലെയും വിദ്യാഭ്യാസ കാര്യങ്ങളിൽ വ്യത്യാസമുള്ളത് കൊണ്ട് ഒരു വർഷത്തെ ഗ്യാപ് താരത്തിന് പഠനത്തിലെടുക്കേണ്ടി വന്നു. ഇതിനിടയിലാണ് പ്രിയങ്ക മിസ്സ് ഇന്ത്യ മത്സരത്തിന് പങ്കെടുത്തത്. "പ്രിയങ്കയ്ക്ക് വന്ന ഏറ്റവും വലിയ മാറ്റം മിസ്സ് ഇന്ത്യ മത്സരം വിജയിച്ചതാണ്. അതുകൊണ്ടാണ് മിസ്സ് വേൾഡ് മത്സരത്തിന് പങ്കെടുക്കേണ്ടി വന്നത്. എന്റെ ഭർത്താവിന്റെ വീട്ടുകാർക്ക് ഇതിനൊട്ടും താത്പര്യമില്ലായിരുന്നു. പ്രിയങ്ക പഠിത്തത്തിൽ മിടുക്കിയാണ്. പന്ത്രണ്ടാം ക്ലാസ്സ പരീക്ഷയ്ക്കായി തയാറെടുക്കുകയായിരുന്നു അവൾ അപ്പോൾ," മധു പറഞ്ഞു.
"ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ മറ്റു കുട്ടികൾക്കൊപ്പം പഠിച്ചെത്താൻ അവൾക്ക് ഒരു വർഷം ഗ്യാപ് എടുക്കേണ്ടതായി വന്നു. അങ്ങനെ ആ സമയത്താണ് മിസ്സ് ഇന്ത്യയിൽ പങ്കെടുത്ത് അത് വിജയിക്കുന്നത്. പിന്നീട് മിസ്സ് വേൾഡ് മത്സരത്തിനായി മുംബൈയിലേക്ക് താമസം മാറേണ്ടി വന്നു"
കൗമാരക്കാരിയായ പെൺകുട്ടിയ്‌ക്കൊപ്പം മാതാപിതാക്കളും അങ്ങോടേയ്ക്ക് പോകേണ്ട ആവശ്യകതയുണ്ട്. അങ്ങനെ തന്റെ കരിയർ ഉപേക്ഷിച്ച് മകൾക്കൊപ്പം പോകാൻ മധു തീരുമാനിച്ചു. "മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ അവൾക്കൊപ്പം പോകണം എന്ന നിർബന്ധം കുടുംബത്തിൽ നിന്ന് വന്നു. അങ്ങനെ ഞങ്ങൾ ചർച്ച ചെയ്തു. കരിയറിൽ നല്ല തിരക്കുള്ള സമയമായിരുന്നത്. മറ്റു രണ്ട് പേരെ കൂടി ജോലിക്കെടുക്കാമെന്ന് ഭർത്താവ് എന്നോട് പറഞ്ഞു"
തന്റെ ഭർത്താവ് ഒരു യാഥാസ്ഥിതിക ചിന്താഗതിയുള്ള വ്യക്തിയായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. എന്തിരുന്നാലും മകൾക്കു വേണ്ടി ആ ചിന്തകളെല്ലാം അദ്ദേഹം ഉപേക്ഷിച്ചു. പ്രിയങ്കയ്‌ക്കൊപ്പം മുംബൈയിലേക്ക് പോയപ്പോൾ അവിടെ മാറിയത് മകളുടെ ജീവിതം മാത്രമല്ല തന്റെ കൂടിയായിരുന്നെന്ന് മധു പറയുന്നു.
മിസ്സ് വേൾഡ് മത്സരത്തിന് ശേഷം പ്രിയങ്ക സംസാരിച്ച ആദ്യ പത്ര സമ്മേളനത്തിൽ നിന്നു തന്നെ ജീവിതത്തിൽ അവൾ വലിയ നേട്ടങ്ങൾ സ്വന്തമാക്കുമെന്ന് മധുവിനും ഭർത്താവിനും മനസ്സിലായി. പേജന്റിൽ മത്സരിക്കുന്ന ഏറ്റവും ചെറിയ കുട്ടിയായിരുന്നു പ്രിയങ്ക. അന്ന് സാരിയുടുക്കാനോ മേക്കപ്പ് ചെയ്യാനോ ഹീൽസിടാനോ പോലും പ്രിയങ്കയ്ക്ക് അറിയില്ലെന്നും താരത്തിന്റെ അമ്മ മധു പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us