scorecardresearch
Latest News

പ്രിയങ്കയ്ക്ക് ആരാധികയുടെ രസകരമായ സമ്മാനം, വീഡിയോ

പുതിയ സീരീസായ ‘സിറ്റാഡെലി’ന്റെ പ്രമോഷനെത്തിയതാണ് പ്രിയങ്ക ചോപ്ര

Priyanka Chopra, Priyanka actress, Priyanka latest

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഏറ്റവും പുതിയ വെബ് സീരീസായ സിറ്റാഡെലിന്റെ ആദ്യ പ്രദർശനം ചൊവ്വാഴ്ച്ച ലണ്ടനിൽ നടന്നു. താരത്തിന്റെ ഭർത്താവും ഗായകനുമായ നിക്ക് ജൊനാസ്, അമ്മ മധു, സഹതാരങ്ങളായ റിച്ചാർഡ് മേഡൻ, സ്റ്റാൻലി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചുവപ്പ് നിറത്തിലുള്ള റോയൽ ഗൗൺ അണിഞ്ഞാണ് പ്രിയങ്ക എത്തിയത്.

അനവധി ഇന്ത്യൻ സിനിമാസ്വാദകരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ചോദ്യാത്തരവേളയിൽ ഒരു ആരാധകൻ പ്രിയങ്കയെ നോക്കി ‘ഡേസി ഗേൾ’ എന്ന ഗാനം ആലപിച്ചു. ഇതു കേട്ട് അത്ഭുതപ്പെട്ടു നിൽക്കുന്ന പ്രിയങ്കയെ വീഡിയോയിൽ കാണാം. ‘ഐ ലൗ യൂ പ്രിയങ്ക, ആശംസകൾ’ എന്ന് ആരാധകൻ പറഞ്ഞപ്പോൾ അദ്ദേഹത്തോട് നന്ദി പറയാനും താരം മറന്നില്ല.

പ്രിയങ്കയുടെ ഫാൻസ് പേജുകളിൽ പങ്കുവച്ച വീഡിയോ വൈറലാവുകയാണ്. നിരവധി ആരാധകരും വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ദോസ്താന ചിത്രത്തിലെ ദേസി ഗേൾ എന്ന ഗാനം ബോളിവുഡിലെ തന്നെ ഹിറ്റ് ഡാൻസ് നമ്പറുകളിലൊന്നാണ്.

ചടങ്ങിനിടയിൽ വളരെ രസകരമായ സമ്മാനവും പ്രിയങ്കയെ തേടിയെത്തി. കഴിഞ്ഞ ദിവസം ‘ഒളിച്ചുകടത്തുന്ന മാമ്പഴങ്ങൾ’ എന്ന കുറിച്ച് പ്രിയങ്ക ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്റെ പ്രിയപ്പെട്ടതാരം ഇനി കള്ളകടത്ത് നടത്തേണ്ട ആവശ്യമില്ല എന്ന് പറഞ്ഞു കൊണ്ട് ഒരു ആരാധിക മാമ്പഴങ്ങൾ പ്രിയങ്കയ്ക്ക് സമ്മാനമായി നൽകി. മാമ്പഴം നിറച്ച പാക്കറ്റുമായി ചിത്രങ്ങൾക്ക് പ്രിയങ്ക പോസ് ചെയ്യുകയും ചെയ്തു.

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ബാഗിനുള്ളിൽ മാമ്പഴവും പാസ്സ്‌പ്പോർട്ടും അടങ്ങിയ ഒരു ചിത്രം പ്രിയങ്ക ഷെയർ ചെയ്തത്. “മാമ്പഴം കടത്ത് നിയമപരമായി തെറ്റാണോ? ആരെങ്കിലുമൊന്ന് പറഞ്ഞു തരൂ” എന്നാണ് പ്രിയങ്ക ചിത്രത്തിനൊപ്പം കുറിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Priyanka chopras fan gifted her mangoes as she posted smuggling mango