കുറേകാലമായി ഇന്ത്യയ്ക്കു പുറത്തുള്ള കറക്കത്തിലായിരുന്നു പ്രിയങ്ക ചോപ്ര. ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചിട്ടു പോലും രണ്ടു വര്‍ഷം കഴിഞ്ഞു. പുറത്തെ ജോലികളെല്ലാം കഴിഞ്ഞ് ഒടുവില്‍ പ്രിയങ്ക ഇന്ത്യയില്‍ തിരിച്ചെത്തി. നിലവില്‍ രണ്ടു ചിത്രങ്ങളിലാണ് പ്രിയങ്ക ഒപ്പുവച്ചിരിക്കുന്നത്. ഒന്ന് സല്‍മാന്‍ ഖാനൊപ്പം അബ്ബാസ് സഫറിന്റെ ‘ഭാരത്’, മറ്റൊന്ന് ഫര്‍ഹാന്‍ അക്തറിനും സെയ്‌റാ വാസിമിനുമൊപ്പം ഷൊനാലി ബോസ് സംവിധാനം ചെയ്യുന്ന ‘ദി സ്‌കൈ ഈസ് പിങ്ക്’ എന്ന ചിത്രത്തിലും. ‘ഭാരതി’ന്റെ ഷെഡ്യൂളിനെക്കുറിച്ച് ഇതുവരെ കൂടുതല്‍ വിവരങ്ങളൊന്നും ആയിട്ടില്ല. എന്നാല്‍ കഴിഞ്ഞദിവസം ഫര്‍ഹാനും സെയ്‌റയ്ക്കുമൊപ്പം പ്രിയങ്ക സിദ്ദാര്‍ത്ഥ് റോയ് കപൂറിന്റെ പ്രൊഡക്ഷന്‍ ഹൗസായ റോയ് കപൂര്‍ ഫിലിംസില്‍ എത്തിയിരുന്നു.
റോയ് കപൂര്‍ ഫിലിംസിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ താരങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. പ്രിയങ്കയുടെ ചിത്രത്തിനൊപ്പം ‘അവള്‍ തിരിച്ചെത്തി, ആകാംഷയുണര്‍ത്തുന്ന ദിവസങ്ങള്‍ മുന്നോട്ട്’ എന്നാണ് അടിക്കുറുപ്പായി നല്‍കിയിരിക്കുന്നത്. സെയ്‌റയുടെ ചിത്രത്തില്‍ ‘ഒരു മനോഹര യാത്രയുടെ തുടക്കം എന്നും’ ഫര്‍ഹാന്റെ ചിത്രത്തില്‍ ‘റെഡി റ്റു റോള്‍’ എന്നും കുറിച്ചിട്ടുണ്ട്.
ഐഷ ചൗധരി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ കേന്ദ്രകരിച്ചാണ് ‘ദി സ്‌കൈ ഈസ് പിങ്ക്’ എന്ന ചിത്രം കഥ പറയുക. 13ാം വയസില്‍ ശ്വാസകോശപരമായ അസുഖം ബാധിക്കുകയും പിന്നീട് ഐശ ഒരു മോട്ടിവേഷല്‍ സ്പീക്കറാകുകയുമാണ് ചെയ്യുന്നത്. ഐഷയായി അഭിനയിക്കുന്നത് സെയ്‌റയാണ്. പ്രിയങ്കയും ഫര്‍ഹാനും ഐഷയുടെ മാതാപിതാക്കളായി വേഷമിടും.
ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മാര്‍ഗരിറ്റയും ഷൊനാലിയും ചേര്‍ന്നാണ്. ജൂഹി ചൗധരിയാണ് സംഭാഷങ്ങള്‍ രചിച്ചിരിക്കുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം പ്രിയങ്ക അഭിനയിക്കുന്ന ഹിന്ദി ചിത്രം, അഞ്ചു വര്‍ഷത്തിനു ശേഷം റോണിക്കും സിദ് റോയ് കപൂറിനുമൊപ്പം പ്രിയങ്ക സഹകരിക്കുന്നു എന്നിവയെല്ലാം ചിത്രത്തിന്റെ പ്രത്യേകതകളാണ്.