ക്രിസ്‌മസ് ആഘോഷങ്ങൾക്കുശേഷം പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. ഇരുവരും ന്യൂഇയർ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. കടലിനു അഭിമുഖമായി നിക്കിനോടു ചേർന്നിരിക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. ഇതേ ചിത്രം നിക്കും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, എവിടെയാണ് തങ്ങൾ ന്യൂഇയർ ആഘോഷിക്കുന്നതെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.
Read Also: മുറികളെക്കാൾ കൂടുതൽ ബാത്റൂമുകൾ, പ്രിയങ്ക-നിക് ദമ്പതികളുടെ ആഡംബര വീടിന്റെ വില 114 കോടി
ഇത്തവണത്തെ ക്രിസ്‌മസ് കാലിഫോർണിയയിലെ മാമോഫ് മലനിരകളിലാണ് ഇരുവരും ആഘോഷിച്ചത്. മഞ്ഞുമൂടിയ മലനിരകളിൽനിന്നുളള ചിത്രങ്ങൾ പ്രിയങ്ക ഷെയർ ചെയ്തിരുന്നു.
‘സംഗീത്’ തീം ആക്കി പുതിയൊരു വെബ് സീരീസ് ഒരുക്കാനുളള തയാറെടുപ്പിലാണ് പ്രിയങ്കയും നിക്കും. തങ്ങളുടെ വിവാഹത്തിലെ സംഗീത് ആഘോഷങ്ങൾ കണ്ടതിൽനിന്നാണ് ഇരുവരും ഇങ്ങനെയൊരു ആശയത്തിലെത്തിയത്. ആമസോണ്‍ പ്രൈമിലൂടെയാണ് സിരീസ് റിലീസ് ചെയ്യുക. തങ്ങളുടെ ഒന്നാം വിവാഹ വാർഷികത്തിലാണ് പ്രിയങ്ക പുതിയ പ്രോജക്ടിനെക്കുറിച്ച് വെളിപ്പെടുത്തിയത്.
രാജസ്ഥാനിലെ ഉമൈദ് ഭവൻ പാലസിലായിരുന്നു പ്രിയങ്കയുടെ സംഗീത് ചടങ്ങുകൾ നടന്നത്. കോടികൾ ചെലവഴിച്ചുളള സംഗീത് ആഘോഷം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. 2018 ഡിസംബറിലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്.