/indian-express-malayalam/media/media_files/uploads/2023/09/priyanka-chopra-was-depressed-as-her-cosmetic-nose-surgery-went-wrong-recalls-director-906834.jpeg)
Priyanka Chopra
നടീ-നടന്മാർ പലതരത്തിലുള്ള കോസ്‌മെറ്റിക് ശസ്ത്രക്രിയകൾ ചെയ്യുന്നത് പണ്ട് മുതലേയുള്ള കാര്യമാണ്. മുഖത്തും ശരീരത്തിലും ഉള്ള അവയവങ്ങളിൽ മാറ്റം വരുത്തുക, അമിത വണ്ണം കുറയ്ക്കുക തുടങ്ങിയയാണ് സാധാരണയായി അവർ ചെയ്യുന്നതായി പറയപ്പെടുന്നത്. നടിമാരെ സംബന്ധിച്ച് മുഖത്ത് ചെയ്യുന്ന സർജറികളാണ് ഏറ്റവും കൂടുതലായി പറയപ്പെടുന്നത്. ശ്രീദേവിയുടെ മുതൽ സുസ്മിത സെൻ വരെയുള്ള ബോളിവുഡ് താരങ്ങളുടെ പേര് ഇതുമായി ബന്ധപ്പെട്ടു നാം കേട്ടിട്ടുണ്ട്. നടി പ്രിയങ്ക ചോപ്ര നടത്തിയ മൂക്കിന്റെ ഒരു ശസ്ത്രക്രിയയെക്കുറിച്ചും അതിൽ ഉദ്ദേശിച്ച ഫലം നൽകാതെ വന്നതിനെ തുടർന്നു അവർക്ക് ഉണ്ടായ വിഷാദത്തെക്കുറിച്ചും പിന്നീട് അവർ കടന്നു പോയ നിരാസങ്ങളെകുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധാകൻ അനിൽ ശർമ. 2003-ൽ പുറത്തിറങ്ങിയ 'ദി ഹീറോ: ദി ലവ് സ്റ്റോറി ഓഫ് എ സ്പൈ' എന്ന സിനിമയിൽ പ്രിയങ്കാ ചോപ്രയ്‌ക്കൊപ്പം പ്രവർത്തിച്ച സംവിധായകനാണ് അദ്ദേഹം.
ബോളിവുഡ് തിക്കാനയ്ക്ക് നൽകിയ അഭിമുഖത്തിൽ, പ്രിയങ്കയുടെ ഒരു ചിത്രം കാണിച്ചപ്പോൾ അത് തനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല, കാരണം അവളുടെ മുഖം വളരെയധികം മാറിയിരുന്നു എന്ന് അനിൽ ശർമ വെളിപ്പെടുത്തി. പുതിയ ചിത്രത്തിനായി പ്രിയങ്കയെ കരാർ ചെയ്തിരുന്നതിനാൽ, ഉടൻ തന്നെ ഒരു മീറ്റിംഗിനായി അവരെ വിളിപ്പിച്ചതായും പ്രിയങ്ക കണ്ണീരോടെ അവിടെ എത്തി എന്നും അദ്ദേഹം ഓർത്തുഅവർ കരാർ ചെയ്തിരുന്ന പല സിനിമകളിൽ നിന്നും അവരെ മാറ്റുന്ന സാഹചര്യത്തിൽ അവരുടെ കൂടെ നിൽക്കാനും അവരെ സഹായിക്കാനും താൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
'അതിമനോഹരി ആയിരുന്നു പ്രിയങ്ക. ചിത്രത്തിലേക്ക് കരാർ ആയതിനെ തുടർന്ന് എന്റെ ഭാര്യ ഒരു ക്ഷേത്രത്തിന് മുന്നിൽ വച്ച് പ്രിയങ്കയ്ക്ക് ഒരു ചെക്ക് കൈമാറി. 'ഗദർ' കഴിഞ്ഞതിനു ശേഷം ഞാൻ അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഒരു യാത്രയ്ക്ക് പോയി, രണ്ട് മാസത്തിന് ശേഷം ഞാൻ തിരിച്ചെത്തി. ജൂലിയ റോബർട്ട്സിനെപ്പോലെയാകാൻ ആഗ്രഹിച്ചതിനാൽ പ്രിയങ്കയുടെ മൂക്കിന് ഓപ്പറേഷൻ നടത്തിയെന്ന് ഞാൻ പിന്നീട് അറിഞ്ഞു. ഞാൻ പത്രങ്ങളിൽ വായിച്ചതാണ്. എന്തുകൊണ്ടാണ് പ്രിയങ്ക ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് ഞാൻ ചിന്തിച്ചു. ഇതൊന്നും ഇല്ലാതെ തന്നെ സുന്ദരിയല്ലേ അവർ?'
ആ സമയത്ത് ഞാൻ മറ്റൊരു നിർമ്മാതാവിനോട് സംസാരിച്ചു, അദ്ദേഹം താൻ കരാർ ആക്കിയ ഒരു പുതിയ നായികയുടെ ചിത്രം കാണിച്ചു. പ്രിയങ്കയാണെന്ന് നിർമ്മാതാവ് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി. ആകെ ഇരുണ്ടു വല്ലാത്ത കോലത്തിലായിരുന്നു പ്രിയങ്ക., അവർ തന്നോട് തന്നെ എന്താണ് ചെയ്തത്? എന്ന് ഞാൻ ആലോചിച്ചു. ഉടൻ തന്നെ പ്രിയങ്കയെ വിളിച്ചു. അടുത്ത ദിവസം അമ്മയോടൊപ്പം അവർ വന്നു. രണ്ടു പേരും കരച്ചിലായിരുന്നു. ഓപ്പറേഷനെക്കുറിച്ച് അവർ എന്നോട് പറഞ്ഞു, പ്രിയങ്കയുടെ മൂക്കിന് താഴെ ഒരു അടയാളം അവശേഷിപ്പിച്ചിട്ടുണ്ട് എന്നും. അത് ഇന്നും അവിടെയുണ്ട്. സുഖം പ്രാപിക്കാൻ മാസങ്ങളെടുക്കുമെന്ന് അവർ പറഞ്ഞു, ഇതിനകം ഒപ്പിട്ട നിരവധി പ്രോജക്റ്റുകളിൽ നിന്ന് പ്രിയങ്കയെ ഒഴിവാക്കി,' അദ്ദേഹം കൂട്ടിച്ചേർത്തു.
'എന്തിനു അത് ചെയ്തു? എന്ന് ചോദിച്ച അങ്കിളിനോട് തനിക്ക് സൈനസ് പ്രശ്നമുള്ളതുകൊണ്ടാണെന്ന് അവർ പറഞ്ഞു. എന്നാൽ സർജറി പാളിപ്പോയതിനാൽ പ്രിയങ്ക മാനസികമായി മോശമായ അവസ്ഥയിലായിരുന്നു.
'സ്വന്തം നാടായ ബറേലിയിലേക്ക് മടങ്ങാനും കുറച്ച് മാസങ്ങൾക്ക് ശേഷം തിരിച്ചു വരാനും അവർ തീരുമാനിച്ചു, ഒപ്പം ആണ് നൽകിയ തുക എനിക്ക് തിരികെ നൽകുകയായിരുന്നു,' അനിൽ പറഞ്ഞു.
അവർക്കൊപ്പം നിൽക്കാൻ താൻ തീരുമാനിച്ചതായും അനിൽ ശർമ പറയുന്നു. തുടർന്ന് അദ്ദേഹം യഷ് രാജ് ഫിലിംസിൽ ജോലി ചെയ്തിരുന്ന, മാധുരി ദീക്ഷിത്, ശ്രീദേവി എന്നിവരോടൊപ്പം പ്രവർത്തിച്ച, ഒരു മുതിർന്ന മേക്കപ്പ് ആർട്ടിസ്റ്റിനെ വിളിച്ചു.
'ഞാൻ മേക്കപ്പ് ആർട്ടിസ്റ്റിനോട് പറഞ്ഞു, ‘ദാദാ, യേ ലഡ്‌കി ഹേ, ഇസ്‌കാ ക്യാ കർ സക്തേ ഹേ (ഇതാണ് പെൺകുട്ടി, ഇത് ശരിയാക്കാൻ നമുക്ക് എന്തുചെയ്യാൻ കഴിയും)? എന്തെങ്കിലും ചെയ്യുമെന്ന് പറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷം ഞങ്ങൾ പ്രിയങ്കയുമായി ഒരു സ്ക്രീൻ ടെസ്റ്റ് ഷൂട്ട് ചെയ്തു. ഒരു ചെറിയ വിഗ് നൽകിയാണ് അത് ചെയ്തത്. ടെസ്റ്റ് ഷൂട്ട് ചെയ്തു കഴിഞ്ഞു സണ്ണി ഡിയോൾ ഉൾപ്പെടെയുള്ളവരെ ഞങ്ങൾ അത് കാണിച്ചു. സുന്ദരിയാണെന്ന് എല്ലാവരും പറഞ്ഞു,' അദ്ദേഹം പറഞ്ഞു.
പ്രിയങ്കയുടെ നിശ്ചയദാർഢ്യത്തെ താൻ എന്നും പ്രശംസിച്ചിരുന്നുവെന്നും അവരുടെ സിനിമാ യാത്രയിൽ തന്റെ പങ്ക് ആകസ്മികമാണെന്നും അനിൽ പറഞ്ഞു. തന്റെ സഹായമില്ലെങ്കിലും പ്രിയങ്ക വിജയം കാണുമായിരുന്നു. അടുത്തിടെ, ഗദർ 2-ന്റെ വിജയത്തിന് ശേഷം, പ്രിയങ്കയും അവളുടെ ഭർത്താവ് നിക്ക് ജോനാസും അനിൽ ശർമ്മയ്ക്ക് ഒരു അഭിനന്ദന സമ്മാനം അയച്ചു. അതിന്റെ ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു.
520 കോടിയിലധികം നേടി 'ഗദ്ദർ 2' മുന്നേറുകയാണ്. പ്രിയങ്കയാകട്ടെ, പ്രൈം വീഡിയോയുടെ ബിഗ് ബജറ്റ് സീരീസായ 'സിറ്റാഡലിലും' റൊമാന്റിക് നാടകമായ 'ലവ് എഗെയ്‌നി'ലും അഭിനയിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us