അഭിനയത്തോടൊപ്പം തന്നെ സാമൂഹ്യ സേവനത്തിനും സമയം കണ്ടെത്തുന്ന നടിയാണ് പ്രിയങ്ക ചോപ്ര. കുട്ടികൾക്കു വേണ്ടിയുളള യുഎൻ സംഘടനയായ യൂണിസെഫിന്റെ ഗുഡ്‌വിൽ അംബാസിഡറായി പ്രിയങ്കയെ നിയമിച്ചതും താരത്തിന്റെ സേവന മനോഭാവം കൂടി കണക്കിലെടുത്താണ്. തനിക്ക് നൽകിയ ചുമതല വളരെ കൃത്യതയോടെ തന്നെ പ്രിയങ്ക നിറവേറ്റുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രിയങ്ക ഇപ്പോൾ ജോർദാനിലാണ്. സിറിയയിലെ ആഭ്യന്തര കലാപം മൂലം അഭയാർഥികളായി മാറിയ കുട്ടികളെ താമസിപ്പിക്കുന്ന ജോർദാനിലെ സ്ഥലം പ്രിയങ്ക സന്ദർശിച്ചു.

സിറിയൻ അഭയാർഥികളായ കുട്ടികൾക്കുവേണ്ടി നമ്മുടെ കണ്ണുകളും ഹൃദയങ്ങളും തുറക്കാം. അവരുടെ മുന്നോട്ടുളള വഴികൾക്ക് ഈ ലോകം അവരെ സംരക്ഷിക്കുമെന്നും അവരെ സഹായിക്കുമെന്നും നമുക്ക് അവർക്ക് കാണിച്ചുകൊടുക്കാം- ഇതായിരുന്നു ജോർദാൻ സന്ദർശനവേളയിൽ പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

തന്റെ ജോർദാൻ സന്ദർശനത്തിന്റെ ചിത്രങ്ങളും വിഡിയോകളും പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വിഡിയോയിൽ ഇമാൻ എന്ന പെൺകുട്ടി താൻ വരച്ച ചിത്രങ്ങൾ പ്രിയങ്കയെ കാണിക്കുന്നതാണ്. ഫാദി എന്ന സിറിയൻ ബാലന് അവന്റെ പേര് ഇംഗ്ലീഷിൽ എഴുതാൻ പ്രിയങ്ക പഠിപ്പിക്കുന്നതാണ് മറ്റൊരു വിഡിയോ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ