scorecardresearch

കാണുന്നതിലും അപ്പുറമാണ് അവൾ, മന്ദാകിനിയെ പരിചയപ്പെടൂ: പ്രിയങ്ക ചോപ്ര

മഹേഷ് ബാബുവിനും പ്രിയങ്കയ്ക്കുമൊപ്പം  പൃഥ്വിരാജും ഈ രാജമൗലി ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവംബർ 15-ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആണ് 'ഗ്ലോബ് ട്രോട്ടർ' ഇവന്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ ലോഞ്ച് നടക്കുക

മഹേഷ് ബാബുവിനും പ്രിയങ്കയ്ക്കുമൊപ്പം  പൃഥ്വിരാജും ഈ രാജമൗലി ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവംബർ 15-ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആണ് 'ഗ്ലോബ് ട്രോട്ടർ' ഇവന്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ ലോഞ്ച് നടക്കുക

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Priyanka Chopra Mandakini Globetrotter Rajamouli

തെലുങ്ക് താരം മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്ഡേറ്റുകളും സോഷ്യൽ മീഡിയയിൽ ആഘോഷമാണ്. ഇപ്പോഴിതാ, ചിത്രത്തിലെ പ്രിയങ്ക ചോപ്രയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്.

Advertisment

Also Read: New malayalam OTT Release: നവംബർ 14ന് ഒടിടിയിലെത്തുന്ന 4 മലയാള ചിത്രങ്ങൾ

മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. "നിങ്ങൾ കണ്ണുകൾ കൊണ്ട് കാണുന്നതിലും അപ്പുറമാണ് അവൾ, മന്ദാകിനിയെ പരിചയപ്പെടൂ," എന്ന അടിക്കുറിപ്പോടെയാണ് ക്യാരക്ടർ പോസ്റ്റർ പ്രിയങ്ക ഷെയർ ചെയ്തിരിക്കുന്നത്. 

Also Read: മൂത്തോനായി വാപ്പിച്ചി വരും, ഞങ്ങൾ ഒരുമിക്കുന്ന ആദ്യചിത്രമായിരിക്കും അത്: ദുൽഖർ സൽമാൻ

എസ്എസ്എംബി 29 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മഹേഷ് ബാബുവിനും പ്രിയങ്കയ്ക്കുമൊപ്പം  പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 

Also Read: 'രംഗീല' വോഡ്കയുമായി രൺവീർ സിംഗ്; സംഗതി ഹോട്ടാണ്!

നവംബർ 15-ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ചിത്രത്തിന്റെ ലോഞ്ച് ഇവന്റ് നടക്കും.  'ഗ്ലോബ് ട്രോട്ടർ' ഇവന്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ചടങ്ങ് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ടീസർ ലോഞ്ചായിരിക്കും എന്നാണ് റിപ്പോർട്ട്. 50,000-ത്തിലധികം ആളുകൾ ഈ ആഘോഷത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 130 അടി x 100 അടി വലിപ്പമുള്ള ഒരു ഭീമാകാരമായ സ്ക്രീനിലാണ് ടീസർ പ്രദർശിപ്പിക്കുക.

ഈ ഇവന്റ് നവംബർ 15 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ജിയോഹോട്ട്സ്റ്റാറിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.  ശ്രുതി ഹാസനും റാപ്പർ ഡിവൈനും ലൈവായി പെർഫോം ചെയ്യും.  ലൈവ് പെർഫോമൻസുകളും, റെക്കോർഡ് ഭേദിക്കുന്ന വിഷ്വലുകളും,  ടീസറിൻ്റെ ഗ്ലോബൽ ലോഞ്ചും  ഉൾപ്പെടെ, ഈ ഇവന്റ് ഒരു വൻ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ.

Also Read: ഇടതുകയ്യിൽ പൾസില്ലാത്ത അമിതാഭ് ബച്ചൻ; അതിജീവനത്തിൻ്റെ 'മെഡിക്കൽ മിറാക്കിൾ'

Prithviraj Priyanka Chopra Ss Rajamouli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: