ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കൻ പോപ് ഗായകൻ നിക് ജൊനാസും പ്രണയത്തിലാണെന്നാണ് ഗോസിപ്പുകൾ. ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരാധകർ ഇക്കാര്യം ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. നിക്കിനൊപ്പമുളള പ്രിയങ്കയുടെ ചുറ്റിക്കറങ്ങലാണ് ഇതിനാധാരമായി ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

തന്റെ 36-ാം പിറന്നാൾ ദിനം പ്രിയങ്ക ആഘോഷിച്ചതും നിക്കിനൊപ്പമാണ്. ലണ്ടനിലെ ഹോട്ടലിൽനിന്നും ഇരുവരും പുറത്തുവരുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇരുവരും വെറ്റ് നിറത്തിലുളള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുവരും ഡിന്നർ കഴിക്കാനെത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. നിക്കിനൊപ്പം സമയം പങ്കിടാൻ അഭിനയ തിരക്കുകളിൽനിന്നും പ്രിയങ്ക ബ്രേക്ക് എടുത്തിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, തന്നോടൊപ്പമുളള നിമിഷങ്ങളിൽ പ്രിയങ്കയെ സന്തോഷവതിയാക്കാനാണ് 25 കാരനായ നിക്കിന്റെ ശ്രമം.

വിവാഹിതയാകാൻ താൻ ഇഷ്ടപ്പെടുന്നുവെന്ന് പ്രിയങ്ക ചോപ്ര അടുത്തിടെ വ്യക്തമാക്കിയിരുന്നു. നിക് ജൊനാസുമായി പ്രിയങ്ക അടുപ്പത്തിലാണെന്ന വാർത്തകൾ നിറയുന്നതിനിടയിലാണ് താരം വിവാഹ മോഹത്തെക്കുറിച്ച് മനസ്സ് തുറന്നത്. വിവാഹം എന്ന ആശയത്തെ ഞാൻ ഇഷ്ടപ്പെടുന്നു. ഒരു സമയത്ത് ഞാൻ വിവാഹിതയാകും. വിവാഹ ജീവിതം താൻ ഇഷ്ടപ്പെടുന്നുവെന്നും പ്രിയങ്ക പറഞ്ഞു. ഹാംപ്ടൺസിൽ നടന്ന സാക്സ് എക്സ് വോഗിന്റെ പരിപാടിയിലാണ് പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും പ്രിയങ്ക സംസാരിച്ചത്.

More from #Nickyanka's pre-birthday celebrations. #priyankachopra #Nickjonas

A post shared by Priyanka&Nick (@nickyanka18) on

തന്നെക്കാൾ 10 വയസ് കുറഞ്ഞ അമേരിക്കൻ ഗായകൻ നിക് ജൊനാസുമായിട്ടാണ് പ്രിയങ്കയുടെ പ്രണയം. നിക്കിന് 25 വയസും പ്രിയങ്കയ്ക്ക് 35 വയസുമാണ്. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാല റെഡ് കാർപെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook