സെൽഫിയെടുത്ത് ബോളിവുഡ് താരങ്ങൾ കയ്യടി വാങ്ങുമ്പോൾ പ്രിയങ്ക ചോപ്ര വിമർശനങ്ങളാണ് വാങ്ങിക്കൂട്ടുന്നത്. കുറച്ചുനാളായി താരം എടുക്കുന്ന സെൽഫിയെല്ലാം ലൈക്കുകൾക്കു പകരം ഡിസ്‌ലൈക്കുകളായി മാറുകയാണ്. ഇതിലേറ്റവും പുതിയത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ മുഖത്തിന്റെ ഒരു ക്ലോസപ് സെൽഫിയാണ്. സെൽഫിയിൽ കാണുന്ന പ്രിയങ്കയുടെ ചുണ്ടുകളെ കളിയാക്കിക്കൊണ്ട് നിരവധി ട്രോളുകളാണ് ഇറങ്ങുന്നത്.

Summer lovin… #carfiesunday

A post shared by Priyanka Chopra (@priyankachopra) on

മീനിന്റെ ചുണ്ടുകൾ പോലെയുണ്ടെന്നും ചുണ്ടുകളുടെ സൗന്ദര്യം വർധിപ്പിക്കാനായി ചെയ്ത സർജറി ശരിയായില്ലെന്നും തുടങ്ങി നിരവധി കമന്റുകളാണ് സെൽഫിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം പ്രിയങ്കയുടെ മൂക്കിനെ കളിയാക്കി കൊണ്ടായിരുന്നു ട്രോളുകൾ. വിദേശത്തുനിന്നും ഇന്ത്യയിലേക്കുളള മടക്കയാത്രയ്ക്കിടെ കാറിൽനിന്നും പകർത്തിയ സെൽഫിയാണ് ട്രോളിനിടയാക്കിയത്.

Is it ok to be super excited about heading home?! #mumbaikar

A post shared by Priyanka Chopra (@priyankachopra) on

നേരത്തെ ജർമനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കാൻ ചെന്നപ്പോൾ പ്രിയങ്ക ധരിച്ചിരുന്ന വസ്ത്രം വിമർശനത്തിന് ഇടയാക്കിയിരുന്നു. പ്രിയങ്കയുടെ കാലുകൾ ചിത്രത്തിൽ കണ്ടതാണ് ചിലരെ ചൊടിപ്പിച്ചത്. പ്രധാനമന്ത്രിക്ക് മുന്നിൽ ഇരിക്കുമ്പോഴെങ്കിലും കാലുകൾ മറക്കുന്ന വസ്ത്രം ധരിച്ചു കൂടേയെന്നായിരുന്നു വിമർശനം. ഇതിന് തന്റെ അമ്മയ്‌ക്കൊപ്പം കാലുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രം പങ്ക് വച്ചാണ് പ്രിയങ്ക വിമര്‍ശകരുടെ വായടപ്പിച്ചത്.

Legs for days…. #itsthegenes with @madhuchopra nights out in #Berlin #beingbaywatch

A post shared by Priyanka Chopra (@priyankachopra) on

ഇതിനു പിന്നാലെ ബെര്‍ലിനിലെ പ്രശസ്തമായ ഹോളോക്കോസ്റ്റ് മെമ്മോറിയലിനു മുന്നില്‍ നിന്നും തന്റെ സഹോദരനൊപ്പം താരമെടുത്ത സെല്‍ഫിയും വിവാദത്തിലായി. ഹിറ്റ്‌ലറുടെ ഭരണകാലത്ത് കൊല ചെയ്ത ആറ് മില്യൻ ജൂതരെ അടക്കം ചെയ്ത സ്ഥലമാണിത്. ‘ഒരു പ്രത്യേക ശാന്തയുണ്ടിവിടെ’ എന്നായിരുന്നു ചിത്രത്തിന് പ്രിയങ്ക നല്‍കിയ തലക്കെട്ട്. ഇതാണ് വിവാദത്തിന് കാരണമായത്. വിമര്‍ശനങ്ങള്‍ ശക്തമായതോടെ ചിത്രങ്ങള്‍ പ്രിയങ്ക ഡിലീറ്റ് ചെയ്തു.

priyanka chora, selfie

Summer sun #sunglasses #SunglassesDay

A post shared by Priyanka Chopra (@priyankachopra) on

Shoot life selfie.. when nothing is surprising anymore!! #bigbrowneyes #surpriseme

A post shared by Priyanka Chopra (@priyankachopra) on

The sun n I.. what can I say… it's complicated… #weekendvibes ..

A post shared by Priyanka Chopra (@priyankachopra) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ