ന്യൂ​ഡ​ൽ​ഹി: ത്രി​വ​ർ​ണ പ​താ​ക​യു​ടെ നി​റ​ത്തി​ലു​ള്ള ദു​പ്പ​ട്ട അ​ണി​ഞ്ഞ സി​നി​മാ താ​രം പ്രി​യ​ങ്ക ചോ​പ്ര​യ്ക്ക് എ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​തി​ഷേ​ധം. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ താ​രം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത വീഡിയോ ആണ് വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ദേ​ശീ​യ പ​താ​ക​യെ അ​പ​മാ​നി​ച്ച​തി​ന് താ​രം മാ​പ്പു പ​റ‍​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ഇത് ദുപ്പട്ടയല്ലെന്നും ദേശീയപതാകയാണെന്നും ചിലര്‍ വാദിച്ചു. ദേശീയപതാകയോട് അനാദരവ് കാണിച്ച പ്രിയങ്ക മാപ്പു പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രിയങ്ക ധരിച്ചത് ദേശീയ പതാകയല്ലെന്നും ത്രിവര്‍ണമുളള ദുപ്പട്ടയാണെന്നും പ്രിയങ്കയുടെ ആരാധകര്‍ വാദിച്ചു. അശോകചക്രം ഇല്ലാത്ത ത്രിവര്‍ണം എങ്ങനെ ദേശീയ പതാകയാകുമെന്നും ഇവര്‍ ചോദിച്ചു.
എന്നാല്‍ പരമ്പരാഗതമായ വസ്ത്രം ആയിരുന്നു പ്രിയങ്ക ധരിക്കേണ്ടിയിരുന്നതെന്നും വിമര്‍ശകര്‍ പറഞ്ഞു. പ്രി​യ​ങ്ക തി​രി​കെ യു​എ​സി​ലേ​ക്ക് മ​ട​ങ്ങി പോ​ക​ണ​മെ​ന്നും ആ​ളു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. നേരത്തേയും പ്രിയങ്കയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ആക്രമണം നടന്നിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മാസങ്ങള്‍ക്ക് മുമ്പ് പ്രിയങ്ക നടത്തിയ കൂടിക്കാഴ്ച്ചയും വിമര്‍ശകര്‍ ഏറ്റെടുത്തിരുന്നു. രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ മാന്യമായി വസ്ത്രം ധരിക്കാത്തതിലായിരുന്നു ചിലര്‍ക്ക് അമര്‍ഷം. പ്രധാന മന്ത്രിക്ക് മുമ്പില്‍ കാലുകളുടെ നഗ്നത പുറത്തുകാട്ടി ഇന്ത്യന്‍ സംസ്‌കാരത്തിന് തന്നെ മോശം വരുത്തിവെച്ചുവെന്നായി ചിലര്‍. അവിടന്നും വിട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരിക്കാന്‍ എവിടുന്ന് കിട്ടി ധൈര്യം എന്ന് വരെ ആരാധകര്‍ തുറന്നടിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ