ബോളിവുഡ് സൂപ്പര്‍ താരം പ്രിയങ്ക ചോപ്ര മലയാളത്തിലും തന്റെ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ്. നിര്‍മ്മാതാവിന്റെ വേഷത്തിലാണ് മലയാളത്തിലേക്ക് പ്രിയങ്കയുടെ ചുവടുവെപ്പ്. ദേശീയ പുരസ്‌കാരം നേടിയ വെന്റിലേറ്റര്‍ എന്ന ചിത്രത്തിന്റെ മലയാളം റീമേക്കുമായാണ് പ്രിയങ്ക എത്തുന്നത്. പ്രിയങ്ക തന്നെ നിര്‍മ്മിച്ച സിനിമയാണിത്.

ചിത്രത്തിന്റെ കരാര്‍ ഒപ്പിട്ടതായി പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറഞ്ഞു. മലയാള സിനിമാ ലോകം ഉള്ളടക്കത്താല്‍ സമൃദ്ധമാണെന്നും അവിടെ നന്നായി ഇടപെടാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ അറിയിച്ചു. തമിഴും തെലുങ്കും മനസിലാകുന്നതിനെക്കാള്‍ നന്നായി തനിക്ക് മനസിലാകുമെന്നും തമിഴും തെലുങ്കും വലിയ ഇടങ്ങളാകുമെന്നും അത് തങ്ങള്‍ക്ക് എളുപ്പമാകില്ലെന്നും അവര്‍ പറഞ്ഞു.

രാജേഷ് മപുസ്‌കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് വെന്റിലേറ്റര്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ