ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് ബറെയ്ലി അന്താരാഷ്ട്ര സര്‍വകലാശാലയുടെ ഡോക്ടറേറ്റ് ബിരുദം. കേന്ദ്ര മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഡിസംബര്‍ 24ന് ബറേലി ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ കേശവ് കുമാര്‍ അഗര്‍വാളില്‍ നിന്നും പ്രിയങ്ക ബഹുമതി ഏറ്റുവാങ്ങും.

കേന്ദ്ര പരിസ്ഥിതിമന്ത്രി ഹര്‍ഷവര്‍ധന്‍, ഉത്തര്‍പ്രദേശ് ധനകാര്യമന്ത്രി രാജേഷ് അഗര്‍വാള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ചാന്‍സലര്‍ ഡോക്ടര്‍ കേശവ് കുമാര്‍ അഗര്‍വാള്‍ പ്രിയങ്കയ്ക്ക് മൊമെന്റോ നല്‍കും. ഇത്രയും വലിയയൊരു ബഹുമതി ലഭിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര പ്രതികരിച്ചു.

2017 യഥാര്‍ത്ഥത്തില്‍ പ്രിയങ്കയുടെ വര്‍ഷം തന്നെയായിരുന്നു. ഹോളിവുഡിലും പ്രിയങ്ക തന്റെ അരങ്ങേറ്റം കുറിച്ച വര്‍ഷമായിരുന്നു ഇത്. സിനിമാ മേഖലയില്‍ നിന്നുമുള്ള അവാര്‍ഡുകള്‍ക്ക് പുറമെ ഫോര്‍ബ്‌സ് മാസിക തിരഞ്ഞെടുത്ത ലോകത്തെ ഏറ്റവും കരുത്തരായ വനിതകളുടെ പട്ടികയിലും ഈസ്റ്റേണ്‍ ഐ മാഗസിന്റെ ഏഷ്യയിലെ ഏറ്റവും സെക്‌സിയായ സ്ത്രീകളുടെ പട്ടികയില്‍ റെക്കോര്‍ഡോടെ ഒന്നാം സ്ഥാനവും സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് തുണയായതിന് മദര്‍ തെരേസ മെമ്മോറിയല്‍ അവാര്‍ഡും മുമ്പ് പ്രിയങ്കയ്ക്ക് ലഭിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ