‘സിറ്റാഡെൽ’ എന്ന പുതിയ ആമസോൺ സീരീസിന്റെ പ്രമോഷൻ തിരക്കിലാണ് നടി പ്രിയങ്ക ചോപ്ര. ബ്ലാക്ക് ബോഡികോൺ മാക്സി ഡ്രസ്സ് ധരിച്ചാണ് പ്രിയങ്ക ലണ്ടനിൽ നടന്ന പ്രമോഷൻ പരിപാടിയ്ക്ക് എത്തിയത്. ഡ്രസ്സിനോട് ഇണങ്ങുന്ന ഫാബ്രിക്ക് ബെൽറ്റിനൊപ്പം ടർട്ടിൽനെക്കും ലുക്ക് മനോഹരമാക്കുന്നു.
ചെറിയ ഗോൾഡൻ ഹൂപ്പ്സ് ആണ് ഡ്രെസ്സിനൊപ്പം സ്റ്റൈൽ ചെയ്തിരിക്കുന്നത്. ചിക്ക് മെസ്സി ബൺ രീതിയിലാണ് മടി ഒരുക്കിയത്. സോഫ്റ്റ് സ്മോക്കി ഐ മേക്കപ്പും ന്യൂഡ് ലിപ്പ്സ്റ്റിക്കുമാണ് മേക്കപ്പിനായി തിരഞ്ഞെടുത്തത്.
മുംബൈയിൽ നടന്ന എൻഎംഎസിസിയുടെ ഉദ്ഘാടന ചടങ്ങിലും പ്രിയങ്കയും ഭർത്താവ് നിക്കും പങ്കെടുത്തിരുന്നു. മകൾ മാൾട്ടിയ്‌ക്കൊപ്പമാണ് ഇരുവരും മുംബൈയിലെത്തിയത്.
ഗാല നൈറ്റിന് പ്രിയങ്ക അണിഞ്ഞ ഡ്രസ്സും ഏറെ ശ്രദ്ധ നേടിയിരുന്നു. “65 വർഷം പഴക്കമുള്ള വിന്റേജ് ബനാറസി പട്ടോള (ബ്രോക്കേഡ്) സാരിയിൽ വെള്ളി നൂലുകളും ഖാദി സിൽക്കിൽ ഗോൾഡ് ഇലക്‌ട്രോപ്ലേറ്റിംഗും ഉപയോഗിച്ചാണ് ഈ മനോഹരമായ വസ്ത്രം നിർമ്മിച്ചിരിക്കുന്നത്. ബ്രോക്കേഡ് സജ്ജീകരിച്ചിരിക്കുന്ന ഇക്കത് നെയ്ത്തിന്റെ ഒമ്പത് നിറങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി ഒരു സീക്വൻസ് ഷീറ്റ് ഹോളോഗ്രാഫിക് ബസ്റ്റിയറുമായി ജോഡിയാക്കിയിരിക്കുന്നു” എന്നാണ് സാരിയുടെ ചിത്രങ്ങൾ പങ്കുവച്ച് പ്രിയങ്ക കുറിച്ചത്.
സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലറിലൊരുങ്ങുന്ന വെബ് സീരീസാണ് ‘സിറ്റാഡെൽ.’ ഏപ്രിൽ 28 മുതൽ സീരീസ് ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും.