ബോളിവുഡ്-ഹോളിവുഡ് താരങ്ങളുടെ വസ്ത്രങ്ങളും ബാഗുകളുമൊക്കെ എന്നും ആരാധകര്‍ ശ്രദ്ധിക്കാറുണ്ട് പലപ്പോഴും ഇതിന്റെയൊക്കെ വില അമ്പരപ്പിക്കുന്നതുമാണ്. ഈയടുത്ത കാലത്ത് പ്രിയങ്ക ചോപ്രയുടെ എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ ബാഗിന്റെ വില കേട്ട് ആരാധകർ ഞെട്ടിയിരുന്നു. 3.61 ലക്ഷമായിരുന്ന ആ ബാഗിന്റെ വില. പ്രിയങ്ക കാലിൽ ഇട്ടിരുന്ന ഷൂസിന്റെ വിലയും പുറത്തുവന്നിരിക്കുന്നു. 56,000 രൂപ വിലയുളള ഷൂസ് ആണ് പ്രിയങ്ക ഇട്ടിരുന്നത്.

എന്നാല്‍ ഇതിനെയൊക്കെ വെല്ലുന്ന മറ്റൊരു ലക്ഷത്തിന്റെ കണക്കാണ് ഇപ്പോള്‍ ആരാധകരുടെ കണ്ണു തളളിച്ചത്. അതും ചെലവാക്കിയത് തന്റെ പട്ടി ഡയാന ചോപ്രയ്ക്ക് വേണ്ടിയാണ്. പട്ടിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമിലാണ് പ്രിയങ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്. വിശേഷപ്പെട്ട ജാക്കറ്റ് ധരിച്ചാണ് ഡയാന ചോപ്ര കിടക്കയില്‍ കിടന്നിരിക്കുന്നത്. പ്രിയങ്കയുടെ സ്റ്റൈലിസ്റ്റായ മിമി കട്രെലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ പ്രിയങ്കയുടെ പട്ടി ധരിച്ച ജാക്കറ്റിന്റെ വിലയാണ് നമ്മെ അതിശയിപ്പിക്കുക.

51,654 അമേരിക്കന്‍ ഡോളറാണ് ഇതിന്റെ വില. അതായത് നമ്മുടെ 36,83000 രൂപ. ചിത്രം പോസ്റ്റ് ചെയ്തതോടെ പ്രതികരണവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ പ്രിയങ്കയെ വിമര്‍ശിച്ചും രംഗത്തെത്തി. ഇന്ത്യ പോലെ പട്ടിണിക്കാര്‍ ഒരുപാടുളള രാജ്യത്ത് 36 ലക്ഷം രൂപയുടെ ജാക്കറ്റ് പട്ടിക്ക് വാങ്ങി നല്‍കിയത് ശരിയായില്ലെന്നാണ് വാദം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ