scorecardresearch
Latest News

‘ബെസ്റ്റ് ഹസ്ബൻഡ് എവർ,’ നിക്കിന്റെ സമ്മാനം പരിചയപ്പെടുത്തി പ്രിയങ്ക

“നന്ദി നിക്ക് ജോനാസ്,” എന്നും പ്രിയങ്ക കുറിച്ചു

‘ബെസ്റ്റ് ഹസ്ബൻഡ് എവർ,’ നിക്കിന്റെ സമ്മാനം പരിചയപ്പെടുത്തി പ്രിയങ്ക

ഭർത്താവ് നിക്ക് ജോനാസ് നൽകിയ ഒരു സമ്മാനം പരിചയപ്പെടുത്തുകയാണ് പ്രിയങ്ക ചോപ്ര. ഒരു ഓൾ-ടെറൈൻ വെഹിക്കിളിൽ (എടിവി) ആണ് സമ്മാനം. എടിവിയിൽ ഇരിക്കുന്ന ഒരു ഫോട്ടോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ആ വാഹനത്തിൽ പ്രിയങ്കയ പേര്, മിസിസ് ജോനാസ് എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.

ശനിയാഴ്ച, പ്രിയങ്ക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ കാറിന്റെ ഒരു ചിത്രം പങ്കുച്ചു. “ഇപ്പോൾ അതൊരു യാത്രയാണ്?… നന്ദി നിക്ക് ജോനാസ് ❤️. ബെസ്റ്റ് ഹസ്ബൻഡ് എവർ,” പ്രിയങ്ക എഴുതി.

ഇന്ത്യൻ രൂപയിൽ 17-22 ലക്ഷം രൂപയ്ക്ക് വിൽക്കുന്ന പോളാരിസ് ജനറൽ 1000 ആണ് പുതിയ വാഹനം. എന്നാൽ പ്രിയങ്ക സ്വന്തമാക്കിയിരിക്കുന്നത് അതിന്റെ ഒരു കസ്റ്റമൈസ്ഡ് മോഡലാണ്. അതിന് വിപണി വിലയേക്കാൾ കൂടുതൽ ചിലവാകും.

പ്രിയങ്ക, തന്റെ വരാനിരിക്കുന്ന ഹോളിവുഡ് അരങ്ങേറ്റ വെബ് സീരീസ് സിറ്റാഡലിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. അതിന്റെ സെറ്റിൽ നിന്നുള്ള ഫോട്ടോകൾ പ്രിയങ്ക സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

സിറ്റാഡൽ എന്ന വെബ് സീരീസിൽ, എറ്റേണൽസ് താരം റിച്ചാർഡ് മാഡനുമൊപ്പം പ്രിയങ്ക സ്ക്രീനിലെത്തും. ആമസോൺ പ്രൈം വീഡിയോയിൽ വെബ് സീരീസ് പ്രീമിയർ ചെയ്യും.

സിറ്റാഡൽ കൂടാതെ, പ്രിയങ്ക ചോപ്ര ജീ ലെ സരാ, ഇറ്റ്‌സ് ഓൾ കമിംഗ് ബാക്ക് ടു മീ എന്നീ ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്.

ബോളിവുഡ് ചിത്രമായ ജീ ലെ സരായിൽ പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം കത്രീന കൈഫും ആലിയ ഭട്ടും അഭിനയിക്കുന്നു. ഹോളിവുഡ് റൊമാന്റിക് ഡ്രാമയായ ഇറ്റ്‌സ് ഓൾ കമിംഗ് ബാക്ക് ടു മി, സംവിധാനം ചെയ്തത് ജിം സ്ട്രോസ് ആണ്, കൂടാതെ സാം ഹ്യൂഗൻ പ്രിയങ്കയ്‌ക്കൊപ്പം അഭിനയിക്കുന്നു. സെലിൻ ഡിയോൺ, റസ്സൽ ടോവി, ഒമിദ് ജാലിലി, സെലിയ ഇമ്രി എന്നിവരും ചിത്രത്തിലുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Priyanka chopra shows off atv gifted by husband nick jonas its cost