പ്രിയങ്ക ചോപ്ര എങ്ങനെ ഇത്രയും സുന്ദരിയായിരിക്കുന്നു എന്നാണ് എല്ലാവര്‍ക്കും അത്ഭുതം. കാരണം പ്രിയങ്ക ജിമ്മില്‍ പോകുന്നതോ, യോഗ ചെയ്യുന്നതോ, ഓടാന്‍ പോകുന്നതോ, തടി കുറച്ച് കണ്ണാടിയില്‍ നോക്കി സെല്‍ഫി എടുക്കുന്നതോ ഒന്നും ആരും ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ഇപ്പോള്‍ പ്രിയങ്കയുടെ ജിമ്മില്‍ നിന്നുള്ള ചിത്രങ്ങളെല്ലാം കാണുമ്പോള്‍ പലര്‍ക്കും ചിരിയടക്കാന്‍ പ്രയാസവുമാണ്.

In between sets.. #selfiefirst #trainingday

A post shared by Priyanka Chopra (@priyankachopra) on

തന്റെ ആദ്യത്തെ ജിം സെല്‍ഫി പ്രിയങ്ക കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. സെറ്റുകള്‍ക്കിടയില്‍ എന്ന തലക്കെട്ടോടെയായിരുന്നു സെല്‍ഫി പോസ്റ്റ് ചെയ്തത്. ഇതിന് നടന്‍ രണ്‍വീര്‍ സിങ്ങിന്റെ കമന്റാണ് എല്ലാവരേയും ചിരിപ്പിച്ചത്.

‘പിസി (പ്രിയങ്ക ചോപ്ര) വര്‍ക്കൗട്ട് ചെയ്യുകയോ? ഞാന്‍ എല്ലാം കണ്ടു കഴിഞ്ഞിരിക്കുന്നു. വര്‍ക്കൗട്ട് കഴിഞ്ഞാല്‍ എന്താണ് കഴിക്കുന്നത്? ചിവ്ദയാണോ?,’ എന്നായിരുന്നു രണ്‍വീറിന്റെ കമന്റ്.

ഈ കമന്റിന് പ്രിയങ്ക മറുപടിയും നല്‍കി.
‘ഇല്ല! നിന്നില്‍ നിന്നാണ് ഞാന്‍ ഏകാഗ്രതയും സമര്‍പ്പണവും പഠിച്ചത്,’ എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. തൊട്ടു താഴെ പ്രിയങ്കയുടെ ഹെയര്‍സ്റ്റൈലിസ്റ്റിന്റെ കമന്റും വന്നിട്ടുണ്ട്.
‘ഇത് കാണാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിട്ടില്ല,’ എന്നായിരുന്നു കമന്റ്.

നിലവില്‍ ഷൊനാലി ബോസ് സംവിധാനം ചെയ്യുന്ന ‘ദി സ്‌കൈ ഈസ് പിങ്ക്’ എന്ന ചിത്രത്തിലാണ് പ്രിയങ്ക അഭിനയിക്കുന്നത്. ഫര്‍ഹാന്‍ അക്തറും സെയ്‌റാ വസീമുമാണ് ചിത്രത്തില്‍ പ്രിയങ്കയ്‌ക്കൊപ്പം. സെയ്‌റയുടെ അമ്മയായാണ് പ്രിയങ്ക വേഷമിടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook