ജർമനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഇന്നലെ സന്ദർശിച്ചിരുന്നു. മോദിയുമായുളള കൂടിക്കാഴ്ചയുടെ ചിത്രം പ്രിയങ്ക തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. തനിക്കൊപ്പം അൽപനേരം ചെലവഴിക്കാനും സംസാരിക്കാനും തയാറായ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നതായും പ്രിയങ്ക ചിത്രത്തിനൊപ്പം എഴുതി. പ്രിയങ്കയുടെ സന്ദർശനത്തെക്കാൾ ഇപ്പോൾ ചർച്ചയായിരിക്കുന്നത് മോദിയെ കാണാൻ ചെന്നപ്പോൾ പ്രിയങ്ക ധരിച്ചിരുന്ന വസ്ത്രത്തെക്കുറിച്ചാണ്. സോഷ്യൽ മീഡിയയിൽ പ്രിയങ്കയുടെ വസ്ത്രധാരണത്തെക്കുറിച്ചുളള ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഇറക്കം കുറഞ്ഞ വസ്ത്രമാണ് പ്രിയങ്ക മോദിയെ കാണാൻ ചെന്നപ്പോൾ ധരിച്ചിരുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രിയെ കാണാൻ പോകുമ്പോൾ ഇത്തരത്തിലുളള വസ്ത്രം ധരിക്കാൻ നാണമില്ലേയെന്നാണ് പ്രിയങ്കയോട് ട്രോളന്മാർ ചോദിക്കുന്നത്. ”രാജ്യത്തിന്റെ പ്രധാാനമന്ത്രിക്കൊപ്പമാണ് നിങ്ങൾ ഇരിക്കുന്നത്. സ്വന്തം കാലുകൾ മറയ്ക്കാനുളള ബോധമെങ്കിലും കാണിക്കണമെന്നായിരുന്നു” സോഷ്യൽ മീഡിയയിലെ ഒരു കമന്റ്. ”ഒരു പ്രധാനമന്ത്രിയെ ബഹുമാനിക്കേണ്ട രീതി ഇങ്ങനെയല്ല. പ്രിയങ്ക കാലിനു മുകളിൽ കാൽ കയറ്റിവച്ചത് ശരിയായില്ലെന്നായിരുന്നു” മറ്റൊരു കമന്റ്.

സോഷ്യൽ മീഡിയയിലെ കമന്റുകളോട് പ്രതികരിക്കാൻ പ്രിയങ്ക തയാറായില്ല. പകരം തന്റെ അമ്മ മധു ചോപ്രയ്ക്കൊപ്പമുളള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് പ്രിയങ്ക ട്രോളന്മാർക്ക് ഉഗ്രൻ മറുപടി നൽകിയത്.

Legs for days…. #itsthegenes with @madhuchopra nights out in #Berlin #beingbaywatch

A post shared by Priyanka Chopra (@priyankachopra) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook