നടി പ്രിയങ്ക ചോപ്രയും പോപ് ഗായകൻ നിക് ജൊനാസും ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് വിവാഹിതരായത്. ഭർത്താവിനൊപ്പം യുഎസിലാണ് പ്രിയങ്ക ചോപ്രയുടെ താമസം. അടുത്തിടെ ഇവർ വേർപിരിയുന്നതായുള്ള അഭ്യൂഹങ്ങൾ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു. ഇപ്പോൾ ഈ പ്രചാരണങ്ങൾക്കിടെ നിക്ക് ജൊനാസിന്റെ ഒരു ഇൻസ്റ്റഗ്രാം വീഡിയോയിൽ പ്രിയങ്ക നൽകിയ കമന്റ് ആണ് ശ്രദ്ധേയമാവുന്നത്. ഇരുവരും തമ്മിൽ അകന്നിട്ടില്ലെന്ന് സൂചിപ്പിക്കുന്നതാണ് ആ കമന്റ്.
നിക്ക് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതാണ് വീഡിയോ. ക്ലിപ്പിൽ, നിക്ക് അത് ഡംബെൽസ് ഉപയോഗിച്ച് വ്യായാമം ചെയ്യുകയാണ്. നിക്കിന്റെ കൈകൾ കണ്ടാലുണ്ടല്ലോ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല എന്ന ലൈനിൽ “ഐ ജസ്റ്റ് ഡൈഡ് ഇൻ യുവർ ആംസ്” എന്നാണ് പ്രിയങ്ക കമന്റ് ചെയ്തത്.
നിക്കുമായുള്ള വേർപിരിയൽ ഊഹാപോഹങ്ങൾക്കിടയിലാണ് പ്രിയങ്കയുടെ ഈ കമന്റ്. തിങ്കളാഴ്ച പ്രിയങ്ക തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ഡിസ്പ്ലേ നെയിമിൽ നിന്ന് ‘ജൊനാസ്’ എന്ന പേര് ഒഴിവാക്കിയതോടെയാണ് കിംവദന്തിക്ക് തുടക്കമായത്. അവർ നേരത്തെ എഴുതിയ ‘പ്രിയങ്ക ചോപ്ര ജോനാസ്’ ഇപ്പോൾ ‘പ്രിയങ്ക’ മാത്രമായി ചുരുങ്ങി.
Also Read: പ്രിയങ്കയും ജൊനാസും വേർപിരിയുന്നോ?, സോഷ്യൽ മീഡിയയിൽ നിന്നും പേര് വെട്ടി നടി; പ്രതികരണവുമായി അമ്മ
ഇതേക്കുറിച്ച് പ്രിയങ്ക ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെങ്കിലും അമ്മ മധു ചോപ്ര കിംവദന്തികൾ നിഷേധിച്ചു. “ഇതെല്ലാം അസംബന്ധങ്ങളാണ്, കിംവദന്തികൾ പ്രചരിപ്പിക്കരുത്,” മധു ചോപ്ര ന്യൂസ് 18 ഡോട്ട് കോമിനോട് പറഞ്ഞു.
ഈയിടെ ലൊസാഞ്ചൽസിലെ വീട്ടിൽ ഇരുവരും ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനു ദിവസങ്ങൾക്കിപ്പുറമാണ് പേര് മാറ്റം ചർച്ചയാവുന്നത്.
2018 ഡിസംബർ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. തന്നെക്കാൾ 10 വയസ് കുറവുളള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി വിവാഹം കഴിഞ്ഞപ്പോൾ പലരും പ്രിയങ്കയെ കളിയാക്കി. ഹോളിവുഡിലെ ചില മാധ്യമങ്ങൾ ഇരുവരും അധികം വൈകാതെ വേർപിരിയുമെന്നുവരെ എഴുതി. പക്ഷേ അതിനൊന്നും മറുപടി പറയാൻ പ്രിയങ്ക തയ്യാറായില്ല. നിക്കുമായുളള വിവാഹം ജീവിതം വിജയിക്കാനുളള കാരണം താരം പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ഇരുവരുടെയും തിരക്കിട്ട ജീവിതത്തിനിടയിലും വിവാഹ ജീവിതം സുഗമമായി മുന്നോട്ടുപോകാനുളള കാരണം താനും നിക്കും തമ്മിലുള്ളൊരു വ്യവസ്ഥയാണെന്നും വിവാഹശേഷവും അത് ഇരുവരും തെറ്റിക്കാത്തതാണെന്നും പ്രിയങ്ക ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ”രണ്ടു മൂന്നു ആഴ്ചകൾക്കപ്പുറം ഞങ്ങൾ തമ്മിൽ കാണാതിരിക്കില്ല. ലോകത്തിന്റെ ഏതു കോണിലായാലും ഞങ്ങൾ നിരന്തരം സമ്പർക്കം പുലർത്തും. ഇടയ്ക്കിടെ വീഡിയോ കോൾ ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ മറ്റൊരാളെ ഉൾപ്പെടുത്താൻ ശ്രമിക്കണം. അത് വളരെ പ്രധാനമാണ്. ഞങ്ങൾ അത് ചെയ്യുന്നു” പ്രിയങ്ക പറഞ്ഞു.
Also Read: മഹാമാരി ഒഴിഞ്ഞിട്ടില്ലെന്ന് തിരിച്ചറിയുന്നു; കോവിഡ് ബാധിതനെന്നു കമൽഹാസൻ