scorecardresearch

മാൾട്ടിയ്ക്ക് ഒപ്പം സിദ്ധിവിനായകനെ തൊഴുത് പ്രിയങ്ക; ചിത്രങ്ങൾ

റിലീസിനൊരുങ്ങുന്ന സിറ്റാഡൽ എന്ന വെബ് സീരിസിന്റെ പ്രമോഷൻ തിരക്കുകളിലാണ് പ്രിയങ്ക

റിലീസിനൊരുങ്ങുന്ന സിറ്റാഡൽ എന്ന വെബ് സീരിസിന്റെ പ്രമോഷൻ തിരക്കുകളിലാണ് പ്രിയങ്ക

author-image
Entertainment Desk
New Update
Priyanka Chopra, Malti Marie

പ്രിയങ്കയും മകൾ മാൾട്ടിയും സിദ്ധിവിനായക ക്ഷേത്രത്തിൽ

റിലീസിനൊരുങ്ങുന്ന സിറ്റാഡൽ എന്ന വെബ് സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് പ്രിയങ്ക ചോപ്ര. ഒരാഴ്ചയിലേറെയായി മുംബൈയിലാണ് പ്രിയങ്ക ഉള്ളത്. വ്യാഴാഴ്ച മകൾ മാൾട്ടി മേരിക്കൊപ്പം സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ച് അനുഗ്രഹം തേടാനും പ്രിയങ്ക മറന്നില്ല. സിദ്ധി വിനായക ക്ഷേത്രത്തിൽ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞാണ് പ്രിയങ്ക ക്ഷേത്രത്തിലെത്തിയത്.

Advertisment

മാൾട്ടിയ്ക്ക് ഒപ്പം മുംബൈയിലെത്തിയ പ്രിയങ്കയും ഭർത്താവും ഗായകനുമായ നിക്ക് ജോനാസും അംബാനി ആതിഥേയത്വം വഹിച്ച താരനിബിഡമായ എൻഎംഎസിസി ഉദ്ഘാടനത്തിലും തുടർന്നു നടന്ന പാർട്ടിയിലും പങ്കെടുത്തിരുന്നു.

Advertisment

ദി റൂസോ ബ്രദേഴ്‌സ് നിർമ്മിച്ച 'സിറ്റാഡൽ' എന്ന വെബ് സീരീസിന്റെ റിലീസിന് തയ്യാറെടുക്കുകയാണ് പ്രിയങ്ക. ആക്ഷനു പ്രാധാന്യം നൽകുന്ന സിറ്റാഡൽ ആഗോള ചാരസംഘടനയായ സിറ്റാഡലിലെ രണ്ട് എലൈറ്റ് ഏജന്റുമാരായ മേസൺ കെയ്‌നിനെയും (റിച്ചാർഡ് മാഡൻ) നാദിയയേയും (പ്രിയങ്ക) ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്.

“ധാരാളം സ്റ്റണ്ട് സീനുകൾ സിറ്റാഡലിലുണ്ട്. ഈ ആക്ഷൻ സീനുകളെല്ലാം കഥപറച്ചിലുമായി വളരെയധികം ഇഴുകി ചേർന്നിരിക്കുന്നു എന്നത് ആവേശം നൽകുന്നു," എന്നാണ് പ്രിയങ്ക പറഞ്ഞത്. ‘സിറ്റാഡൽ’ ഏപ്രിൽ 28ന് റിലീസിനെത്തും.

അതേസമയം, എജിബിഒ സ്പൈ സീരീസ് സിറ്റാഡലിന്റെ ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായി പ്രിയങ്ക ഒരു പുതിയ ഹോളിവുഡ് പ്രോജക്റ്റിൽ കരാർ ഒപ്പിട്ടിരിക്കുകയാണ്. ജോൺ സെനയ്ക്കും ഇദ്രിസ് എൽബയ്ക്കുമൊപ്പം 'ഹെഡ്‌സ് ഓഫ് സ്റ്റേറ്റി'ലാണ് പ്രിയങ്ക സ്‌ക്രീൻ പങ്കിടുന്നത്.

Priyanka Chopra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: