scorecardresearch

രണ്ട് ഇതിഹാസങ്ങൾക്കൊപ്പം രാജമൗലി ചിത്രത്തിൽ ഒന്നിക്കുന്നത് വലിയ ബഹുമതി; ചിത്രങ്ങളുമായി പ്രിയങ്ക

മന്ദാകിനി എന്ന കഥാപാത്രമായാണ് പ്രിയങ്ക ചോപ്ര വാരണാസിയിൽ എത്തുന്നത്

മന്ദാകിനി എന്ന കഥാപാത്രമായാണ് പ്രിയങ്ക ചോപ്ര വാരണാസിയിൽ എത്തുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Prithviraj Priyanka Chopra Varanasi

ചിത്രം: ഇൻസ്റ്റഗ്രാം

എസ്.എസ് രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'വാരണാസി'യിലൂടെ ഏറെ കാലത്തിനു ശേഷം ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചുവരികയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ജോനാസ്. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജും പ്രിയിങ്കയ്ക്കൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്നു.

Advertisment

കഴിഞ്ഞ ദിവസം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന വമ്പൻ ലോഞ്ച് ഇവന്റിൽ ചിത്രത്തിന്റെ ടൈറ്റിലും ടീസറും പുറത്തിറക്കിയിരുന്നു. ടീസർ സോഷ്യൽ മീഡിയയിൽ അടക്കം തരംഗമാണ്. ഇപ്പോഴിതാ, മലയാളത്തിലെയും തെലുങ്കിലെയും രണ്ട് ഇതിഹാസങ്ങൾക്കൊപ്പം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒന്നിക്കാൻ സാധിച്ചത് വലിയ ബഹുമതിയായി കണക്കാക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക.

Also Read: ഈ വരവാണ് മാസ്സ്; ആരാധകരെ ആവേശത്തിലാക്കി പ്രിയങ്കയുടെ മന്ദാകിനി ലുക്ക്

പൃഥ്വിരാജിനും മഹേഷ് ബാബുവിനും ഒപ്പമുള്ള ചിത്രം പോസ്റ്റു ചെയ്തുകൊണ്ടായിരുന്നു താരം കുറിപ്പ് പങ്കുവച്ചത്. ചിത്രത്തിനായുള്ള കാത്തിരിപ്പും പ്രതികരണങ്ങളും ആവേശകരമാണെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എല്ലാവരുടെയും പ്രതീക്ഷയോട് നീതിപുലർത്തുമെന്നും പ്രിയങ്ക പറഞ്ഞു.

Advertisment

Also Read: രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം; വിസ്മയിപ്പിച്ച് 'വാരണാസി' ടീസർ

മന്ദാകിനി എന്ന കഥാപാത്രമായാണ് പ്രിയങ്ക വാരണാസിയിൽ എത്തുന്നത്. നേരത്തെ പുറത്തുവിട്ട പ്രിയങ്കയുടെ ക്യാരക്ടർ പോസ്റ്റർ ശ്രദ്ധനേടിയിരുന്നു. രുദ്ര എന്ന കഥാപാത്രമായാണ് മഹേഷ് ബാബു ചിത്രത്തിലെത്തുന്നത്. കുംഭയെന്ന പ്രതിനായക കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

Also Read: ദുഷ്ടനും ക്രൂരനും ശക്തനും; കൊടൂര വില്ലൻ 'കുംഭ'യായി പൃഥ്വിരാജ്

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കും വാരണാസി എന്നാണ് സൂചന. ഒന്നിലേറെ പാർട്ടുകളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2027 ല്‍ തിയേറ്ററുകളിലെത്തും. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിയുടെ തിരക്കഥ ഒരുക്കുന്നത്. എം.എം കീരവാണിയാണ് സംഗീതം.

Read More: കാണുന്നതിലും അപ്പുറമാണ് അവൾ, മന്ദാകിനിയെ പരിചയപ്പെടൂ: പ്രിയങ്ക ചോപ്ര

Prithviraj Priyanka Chopra Ss Rajamouli Mahesh Babu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: