ബോളിവുഡിൽ തന്റെ കരിയറിന്റെ തുടക്കകാലം അതി കഠിനമായിരുന്നുവെന്നും ഒരുപാട് പേർ തന്നെ ഒറ്റപ്പെടുത്തിയിരുന്നുവെന്നും വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര.മനസ്സുകൊണ്ട് വളരെ തകര്‍ന്നു പോയ താന്‍ എങ്ങനെയാണ് ശക്തയായി തിരിച്ചുവന്നതെന്നും 2006 ൽ സിമി ഗർവാളുമായുള്ള ഇന്റർവ്യൂവിൽ പ്രിയങ്ക പറഞ്ഞിരുന്നു.
“തുടക്കത്തിൽ എനിക്ക് ഒരുപാട് തെറ്റുകൾ പറ്റിയിരുന്നു. ഏത് സിനിമ ചെയ്യണം ഏത് ചെയ്യരുത് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ഞാൻ ആരെയും വിശ്വസിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആദ്യത്തെ രണ്ടു വർഷം വളരെ മോശമായിരുന്നു. എന്റെ ഒരു സിനിമയുടെയും ഷൂട്ടിങ്ങ് തുടങ്ങാതായപ്പോള്‍ ഞാന്‍ എന്തിന് ഈ മേഖലയില്‍ വന്നു എന്ന തോന്നല്‍ വരെയുണ്ടായി.ആ സാഹചര്യത്തിൽ തിരിച്ച് കോളേജിലേക്ക് പോകാൻ ഞാൻ തീരുമാനിച്ചു.അപ്പോഴാണ് അന്ദാസ് സിനിമ സംഭവിച്ചത്” ബോളിവുഡ് യാത്ര എത്രത്തോളം എളുപ്പമായിരുന്നു എന്ന ചോദ്യത്തിന് പ്രിയങ്ക പറഞ്ഞ മറുപടി.
“തകർച്ചയുടെ വക്കു വരെ ഞാൻ എത്തിയിരുന്നു അവിടെ നിന്ന് ഞാൻ വളരുകയാണുണ്ടായത്. ഒന്നര വര്‍ഷത്തോളം ഞാന്‍ റിജക്ഷന്‍സ് മാത്രം നേരിട്ടു. അന്നെനിക്ക് 18 വയസായിരുന്നു.പലര്‍ക്കും എന്റെ കൂടെ അഭിനയിക്കാന്‍ താത്പര്യം പോലും ഇല്ലായിരുന്നു” ഇന്‍സ്ട്രിയില്‍ നിലനില്‍ക്കാന്‍ എത്രത്തോളം ബുദ്ധിമുട്ടേണ്ടി വന്നു എന്ന ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു പ്രിയങ്ക.
ആദ്യ കാലഘട്ടങ്ങളില്‍ തളളിക്കളഞ്ഞവര്‍ വീണ്ടും വന്നപ്പോള്‍ എന്താണു തോന്നിയതെന്ന സിമിയുടെ ചോദ്യത്തിനു എനിക്കു നിങ്ങളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ താത്പര്യമില്ലെന്നു പറയാന്‍ സുഖമാണെന്നും പക്ഷെ താന്‍ എല്ലാവരെയും ബഹുമാനിക്കുന്നതു കൊണ്ട് ഒരിക്കലും അങ്ങനെ പറയില്ലെന്നും പ്രിയങ്ക മറുപടി നല്‍കി.
‘ഇന്‍സ്ട്രിയിലെ ഭൂരിഭാഗം ആളുകളും ഫേക്കായിട്ടുളളവരാണ്. ബുദ്ധിയും കഴിവുമുളള ആളുകള്‍ പോലും ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്. തുടക്കകാലത്ത് ഞാനും അങ്ങനെയായിരുന്നെന്നു തോന്നുന്നു’ സിനിമ മേഖലയിലെ കാപട്യങ്ങളെക്കുറിച്ച് പ്രിയങ്ക പറഞ്ഞു.
എന്നാല്‍ കാലം പ്രിയങ്ക ചോപ്ര എന്ന അഭിനേത്രിയ്ക്കു കൂടുതല്‍ കരുത്തും അവസരങ്ങളും നല്‍കി.കൊമേർഷ്യൽ ആക്ഷൻ, ഹിസ്റ്റോറിക്കൽ ഡ്രാമ തുടങ്ങിയ ഇൻഡസ്ടറി ഹിറ്റായ ചിത്രങ്ങളിൽ അഭിനയിക്കാൻ പ്രിയങ്കയ്ക്കായി. ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും തന്റേതായ സ്ഥാനം ഉണ്ടാക്കാൻ പ്രിയങ്കയെ കൊണ്ട് സാധിച്ചു. റൂസ്സോ സഹോദരന്മാർ സംവിധാനം ചെയ്യുന്ന സിറ്റാഡെലിനു വേണ്ടി തയ്യാറെടുക്കുകയാണ് പ്രിയങ്കയിപ്പോൾ. ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവർക്കൊപ്പം ജീ ലി സാറാ എന്ന ബോളിവുഡ് ചിത്രത്തിലും പ്രിയങ്ക അഭിനയിക്കുന്നുണ്ട്.