പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും തമ്മില്‍ പൊരിഞ്ഞ മത്സരമാണ്. ഏഷ്യയിലെ ഏറ്റവും സെക്‌സിയായ സ്ത്രീ ആരെന്നതാണ് മത്സരത്തിന്റെ അടിസ്ഥാനം. കഴിഞ്ഞ തവണ പ്രിയങ്കയില്‍ നിന്നും ആ സ്ഥാനം ദീപിക തട്ടിയെടുത്തപ്പോള്‍ ഇത്തവണ പ്രിയങ്ക വീണ്ടും തിരിച്ചെത്തി. ലണ്ടണ്‍ ആസ്ഥാനമായ ഈസ്റ്റേണ്‍ ഐ എന്ന മാഗസിനാണ് വോട്ടിങ് നടത്തിയത്.

’50 സെക്‌സിയെസ്റ്റ് ഏഷ്യന്‍ വിമണ്‍’ എന്ന പട്ടികയില്‍ ഒന്നാം സ്ഥാനം പ്രിയങ്കയ്ക്കും രണ്ടാം സ്ഥാനം ടെലിവിഷന്‍ അഭിനേതാവ് നിയ ശര്‍മ്മയ്ക്കുമായിരുന്നു. ദീപിക പദുക്കോണിന് ഇത്തവണ മൂന്നാമത് എത്താനേ സാധിച്ചുള്ളൂ. അഞ്ചാമത്തെ തവണയാണ് പ്രിയങ്ക ചോപ്ര ഈ നേട്ടം സ്വന്തമാക്കുന്നത്.

എന്നാല്‍ ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും തന്റെ മാതാപിതാക്കൾക്കും പിന്നെ തനിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച വിജയത്തില്‍ നന്ദി അറിയിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞു. 2017 യഥാര്‍ത്ഥത്തില്‍ പ്രിയങ്കയുടെ വര്‍ഷം തന്നെയായിരുന്നു. ഹോളിവുഡിലും ഈ വര്‍ഷം താരം തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

Sundazeeee.. coffee and company… #lalife #kurtapajamaswag pic credit : @mubinarattonsey

A post shared by Priyanka Chopra (@priyankachopra) on

Boat life. #naturalstateofbeing Photo credit : @nellcan and @maneeshkgoyal #nycdiaries @arpitakhansharma

A post shared by Priyanka Chopra (@priyankachopra) on

Summer wonderland.. #islandgirl #thechopravacation

A post shared by Priyanka Chopra (@priyankachopra) on

പട്ടികയില്‍ നാലാം സ്ഥാനത്ത് ആലിയ ഭട്ടും അഞ്ചാം സ്ഥാനത്ത് പാക് താരം മഹീറാ ഖാനുമുണ്ട്. ആറാം സ്ഥാനത്ത് ടെലിവിഷന്‍ താരം ദൃഷ്ടി ധമിയുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ