/indian-express-malayalam/media/media_files/2025/12/23/priyanka-chopra-nick-jonas-2025-12-23-13-09-34.jpg)
ഭർത്താവ് നിക് ജോനസ് തനിക്കായി ഒരുക്കിയ ഏറ്റവും മനോഹരമായ ഒരു സർപ്രൈസിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. നെറ്റ്ഫ്ലിക്സിലെ 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യുടെ നാലാം സീസണിലെ ആദ്യ അതിഥിയായി എത്തിയപ്പോഴാണ് പ്രിയങ്ക ഈ രസകരമായ അനുഭവം പങ്കുവെച്ചത്.
ആകാശത്തിന് മുകളിലെ കർവാ ചൗഥ്
ഭർത്താവിന്റെ ദീർഘായുസ്സിനായി ഭാര്യമാർ നോമ്പെടുക്കുന്ന ഉത്തരേന്ത്യൻ ആചാരമാണ് കർവാ ചൗഥ്. രാത്രി ചന്ദ്രനെ കണ്ടതിന് ശേഷം മാത്രമേ ഈ ഉപവാസം അവസാനിപ്പിക്കാൻ പാടുള്ളൂ. എന്നാൽ ഒരിക്കൽ പ്രിയങ്കയ്ക്ക് ചന്ദ്രനെ കാണാൻ വലിയ കടമ്പകൾ കടക്കേണ്ടി വന്നു.
Also Read: ഉണ്ണിയും ഗാഥയും അന്നും ഇന്നും; വൈറലായി ചിത്രം
പ്രിയങ്കയുടെ വാക്കുകൾ: "ഞങ്ങൾ വളരെ വിചിത്രമായ സാഹചര്യങ്ങളിൽ ചന്ദ്രനെ തേടിയിട്ടുണ്ട്. ഒരിക്കൽ ഒരു സ്റ്റേഡിയത്തിൽ നിക്കിന്റെ ലൈവ് ഷോ നടക്കുകയായിരുന്നു. ഏകദേശം 70,000 പേർ അവിടെയുണ്ട്. പക്ഷേ ആകാശം മുഴുവൻ മേഘങ്ങൾ മൂടിക്കിടക്കുകയായിരുന്നു. സമയം 10 മണിയും 11 മണിയും കഴിഞ്ഞിട്ടും ചന്ദ്രനെ കാണാൻ കഴിഞ്ഞില്ല. അപ്പോഴാണ് നിക് ആ റൊമാന്റിക് കാര്യം ചെയ്തത്. എന്നെ അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റിൽ കയറ്റി മേഘങ്ങൾക്ക് മുകളിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ചന്ദ്രനെ കണ്ട് ഞാൻ ഉപവാസം പൂർത്തിയാക്കി."
Also Read: അച്ഛനും അമ്മയും ചേട്ടനും പിന്നെ ഞാനും; കുടുംബചിത്രങ്ങളുമായി വിസ്മയ മോഹൻലാൽ
തന്റെ ആരോഗ്യത്തിനായി പ്രിയങ്ക നോമ്പെടുക്കുന്നത് നിക്കിന് വലിയ സന്തോഷമുള്ള കാര്യമാണെന്നും താരം കൂട്ടിച്ചേർത്തു. ഈ വിശേഷ ദിവസത്തിൽ ഭാര്യ ഭർത്താവിന്റെ ആയുരാരോഗ്യത്തിനായി ഉപവാസം അനുഷ്ഠിക്കുന്നതാണ് ആചാരം. രാത്രിയിൽ ചന്ദ്രനെ വണങ്ങിയ ശേഷം ഭർത്താവ് ഭക്ഷണവും വെള്ളവും എടുത്ത് നൽകുന്നതോടെയാണ് ഭാര്യയുടെ വ്രതം അവസാനിക്കുക.
നിലവിൽ എസ്.എസ്. രാജമൗലിയുടെ 'വാരണാസി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡിൽ ഒരു കടൽക്കൊള്ളക്കാരിയായി വേഷമിടുന്ന 'ദി ബ്ലഫ്' ആണ് അടുത്ത ചിത്രം.
Also Read: കരയുന്ന ആൺകുട്ടികൾ; വിനീതിന്റെയും ധ്യാനിന്റെയും കണ്ണീർ ഒരു ഓർമ്മപ്പെടുത്തലാണ്!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us