ഭർത്താവ് നിക് ജൊനാസിനോടുളള തന്റെ സ്നേഹം ഒരിക്കൽക്കൂടി പ്രകടമാക്കിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. നിക്കിനെ ഒരിക്കലും തനിച്ചാക്കില്ലെന്ന് ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് പ്രിയങ്ക പറഞ്ഞത്
Read Also: മിയാമിയിൽ നിന്നും പ്രണയപൂർവ്വം പ്രിയങ്കയും നിക്കും; ചിത്രങ്ങൾ
അടുത്തിടെ എംടിവി വീഡിയോ മ്യൂസിക് അവാർഡിൽനിന്നുള്ളൊരു ചിത്രം പുറത്തുവന്നിരുന്നു. നിക് സഹോദരന്മാർ മികച്ച പോപ് ഗാനത്തിനുളള അവാർഡ് നേടിയശേഷമുളള ചിത്രമായിരുന്നു അത്. ചിത്രത്തിൽ ജൊ ജൊനാസും കെവിൻ ജൊനൊസും ഭാര്യമാരായ സോഫിയ ടർണറിനും ഡാനില്ലേ ജൊനാസിനും ഒപ്പമായിരുന്നു. പക്ഷേ നിക് ജൊനാസ് ഒറ്റയ്ക്കായിരുന്നു. തനിയെ ചിരിച്ചുകൊണ്ട് നിൽക്കുന്ന നിക് ജൊനാസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ചിത്രം കണ്ട ആരാധകരെല്ലാം നിക് ഇപ്പോൾ പ്രിയങ്കയെ ഒരുപാട് മിസ് ചെയ്യുന്നുണ്ടാവുമെന്നാണ് അഭിപ്രായപ്പെട്ടത്. അതേസമയം, ചിലർ പ്രിയങ്കയെ ട്രോളുകയും ചെയ്തു. ഭർത്താവിനെ പ്രിയങ്ക തനിച്ചാക്കിയത് ശരിയല്ലെന്നായിരുന്നു ചില കമന്റ്. ട്രോളന്മാർക്ക് കിടിലനൊരു ഐഡിയയിലൂടെ മറുപടി നൽകിയിരിക്കുകയാണ് പ്രിയങ്ക.
നിക് തനിയെ നിൽക്കുന്ന ചിത്രത്തിൽ ഫോട്ടോഷോപ്പിലൂടെ തന്റെ ചിത്രം ചേർത്താണ് പ്രിയങ്ക ഭർത്താവിനോടുളള സ്നേഹം പ്രകടമാക്കിയത്. ”നിക് ജൊനാസ്, നിങ്ങൾക്കൊപ്പം ഞാനെപ്പോഴുമുണ്ട്. ജൊനാസ് സഹോദരന്മാർക്ക് അഭിനന്ദനങ്ങൾ. നിങ്ങളിൽ ഞാൻ അഭിമാനിക്കുന്നു,” ഇതായിരുന്നു പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
View this post on Instagram
I’m always with you @nickjonas Congratulations @jonasbrothers! I’m so proud of all of you! #sucker
നേരത്തെ മിയാമിയിൽനിന്നുളള വെക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചും നിക്കിനോടുളള തന്റെ പ്രണയം പ്രിയങ്ക പ്രകടമാക്കിയിരുന്നു.
View this post on Instagram
കഴിഞ്ഞ ഡിസംബറിൽ ജോധ്പൂരിൽ വച്ചായിരുന്നു പ്രിയങ്ക ചോപ്രയും നിക് ജൊനാസും വിവാഹിതരായത്. ക്രിസ്ത്യൻ, ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.