അമേരിക്കൻ പോപ് ഗായകൻ നിക് ജൊനാസിന്റെ സംഗീത നിശ എവിടെ അരങ്ങേറിയാലും അവിടെയൊക്കെ ഇപ്പോൾ കാമുകി പ്രിയങ്ക ചോപ്രയും ഉണ്ടാവും. സിംഗപ്പൂരിൽ കഴിഞ്ഞ ദിവസം നടന്ന സംഗീത നിശ കാണാനും പ്രിയങ്ക എത്തി. സംഗീത നിശയ്ക്കിടെ ഡാൻസ് കളിക്കുകയും ആർത്തു വിളിക്കുകയും ചെയ്യുന്ന പ്രിയങ്കയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇതിനുപുറമേ മറ്റു രണ്ടു വീഡിയോകളും കൂടി വൈറലായിട്ടുണ്ട്. സിംഗപ്പൂർ എയർപോർട്ടിൽ ഇരുവരും ഒന്നിച്ചെത്തിയതിന്റെയും നൈറ്റ്ക്ലബിൽ നിക്കും പ്രിയങ്കയും ഒരുമിച്ച് എത്തിയതിന്റെ വീഡിയോ ആണ് വൈറലായത്.

പീപ്പിൾ ഡോട് കോമിന്റെ റിപ്പോർട്ട് അനുസരിച്ച് പ്രിയങ്കയുടെ പിറന്നാൾ ദിവസം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്നാണ്. ലണ്ടനിൽ നിക്കിനൊപ്പമായിരുന്നു പ്രിയങ്ക പിറന്നാൾ ആഘോഷിച്ചത്.

ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വ്രര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.

കഴിഞ്ഞവര്‍ഷം ജിമ്മി കിമ്മല്‍ അവതരിപ്പിക്കുന്ന ടോക്ക് ഷോയില്‍ പങ്കെടുത്ത പ്രിയങ്ക നിക്കിനെ കുറിച്ച് സംസാരിച്ചതും സംശയങ്ങള്‍ക്ക് ഇടം നല്‍കിയിരുന്നു. മെറ്റ് ഗാല റെഡ് കാര്‍പെറ്റിലെ ഇവരുടെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള കിമ്മലിന്റെ ചോദ്യത്തിന് പ്രിയങ്കയുടെ ഉത്തരം ഇങ്ങനെയായിരുന്നു. ‘ഞങ്ങള്‍ ഒരേ ടേബിളില്‍ ആയിരുന്നു, പിന്നെ ഞങ്ങള്‍ക്ക് നേരത്തേ തന്നെ അറിയാമായിരുന്നു. ഒരുമിച്ച് പോകാം എന്ന് നിക് ചോദിച്ചപ്പോള്‍ ഞാനും ഓക്കെ പറഞ്ഞു,’ പ്രിയങ്ക പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook