scorecardresearch

ക്രിഷ് 4ല്‍ ഋത്വിക് റോഷനൊപ്പം പ്രിയങ്കയോ കത്രീനയോ?

2020ലായിരിക്കും ക്രിഷിന്റെ നാലാം ഭാഗം പ്രദർശനത്തിനെത്തുക

2020ലായിരിക്കും ക്രിഷിന്റെ നാലാം ഭാഗം പ്രദർശനത്തിനെത്തുക

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Krrish, Hrithik Roshan, Priyanka Chopra, Katrina Kaif

ബോളിവുഡിലെ മികച്ച ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഋത്വിക് റോഷന്‍ അമാനുഷിക കഥാപാത്രമായി എത്തിയ ക്രിഷ്. 2003ല്‍ പുറത്തിറങ്ങിയ കോയി മില്‍ഗയയുടെ രണ്ടാംഭാഗമായാണ് ക്രിഷ് വന്നത്. 2006ലാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങി 2006ല്‍ ആദ്യഭാഗമിറങ്ങിയ ക്രിഷിന്റെ നാലാംഭാഗം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

Advertisment

എന്നാല്‍, നാലാംഭാഗത്തില്‍ ആരായിരിക്കും നായിക എന്നാണ് ക്രിഷിന്റെ ആരാധകരെ ആകാംക്ഷയിലാഴ്ത്തുന്ന ചോദ്യം. കോയി മില്‍ഗയയില്‍ പ്രീതി സിന്റ ആയിരുന്നു നായിക. ക്രിഷില്‍ പ്രിയങ്ക ചോപ്രയും. തുടര്‍ന്ന് ക്രിഷ് 2, ക്രിഷ് 3 എന്നീ ഭാഗങ്ങളും പുറത്തിറങ്ങി. ഇതിലെല്ലാം പ്രിയങ്ക ചോപ്ര തന്നെയായിരുന്നു നായിക.

2020ലായിരിക്കും ക്രിഷിന്റെ നാലാം ഭാഗം റിലീസ് ചെയ്യുക. ഋത്വിക് റോഷന്റെ ജന്മദിനത്തിലാണ് അദ്ദേഹത്തിന്റെ പിതാവും ചിത്രത്തിന്റെ സംവിധായകനുമായ രാകേഷ് റോഷന്‍ ക്രിഷ് 4നെ കുറിച്ചുള്ള വാര്‍ത്ത പുറത്ത് വിട്ടത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി. എന്നാല്‍ നായികയായി ആരെ കൊണ്ടു വരും എന്ന കണ്‍ഫ്യൂഷനിലാണ് സംവിധായകന്‍.

'പ്രിയങ്കയുടെ കഥാപാത്രം ഇതിനകം ചിത്രത്തില്‍ ഉണ്ട്. മറ്റൊരു നായിക കൂടി വരുകയാണെങ്കില്‍ കഥ പരിഷ്‌കരിക്കേണ്ടതുണ്ട്,' വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

കത്രീന കൈഫിനെയും നായികയായി പരിഗണിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ക്രിഷ് 3 ല്‍ പ്രിയങ്കയും കങ്കണയുമായിരുന്നു അഭിനയിച്ചത്. അതില്‍ നെഗറ്റീവ് റോളിലായിരുന്നു കങ്കണ എത്തിയിരുന്നത്.

Katrina Kaif Priyanka Chopra Hrithik Roshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: