സമീപഭാവിയിൽ ഒരു കുട്ടിയുണ്ടാകാനുള്ള തന്റെ പദ്ധതികളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രിയങ്ക ചോപ്ര.
വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിൽ, താൻ സെറ്റിൽ ആവുമെന്ന് അമ്മയ്ക്ക് “പ്രതീക്ഷയില്ല” എന്ന് പറഞ്ഞ് പ്രിയങ്ക ചിരിച്ചു. തന്റെ ദാമ്പത്യ ജീവിതത്തിലെ അടുത്ത ഘട്ടത്തെക്കുറിച്ചും – മാതൃത്വത്തെക്കുറിച്ചും താരം തുറന്നടിച്ചു. “അവർ ഭാവിയിലേക്കുള്ള ഞങ്ങളുടെ ആഗ്രഹത്തിന്റെ വലിയ ഭാഗമാണ്. ദൈവാനുഗ്രഹത്താൽ, അത് സംഭവിക്കുമ്പോൾ, അത് സംഭവിക്കും, ”പ്രിയങ്ക പറഞ്ഞു.
അമ്മയായ ശേഷം കരിയറിൽ പിന്നോട്ട് പോകുമോ എന്ന് പ്രിയങ്കയോട് ചോദിച്ചപ്പോൾ “എനിക്ക് അതിൽ കുഴപ്പമില്ല, ഞങ്ങൾ രണ്ടുപേരും അതിൽ കുഴപ്പമില്ല,” എന്നാണ് പ്രിയങ്ക മറുപടി നൽകിയത്.
പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും 2018ലാണ് വിവാഹിതരായത്. ഇരുവർക്കും യുഎസിലെ ലോസ് ആഞ്ചലസിൽ സ്വന്തമായി ഒരു വീടുണ്ട്, എങ്കിലും ജോലി ആവശ്യത്തിനായി പ്രിയങ്ക ഇന്ത്യയിലും യുഎസിലുമായി തുടരുന്നു.
Also Read: ആറാം വയസ്സിൽ എന്നെ പ്രപ്പോസ് ചെയ്ത കുട്ടി; ഇമ്രാൻ ഖാന്റെ കുട്ടിക്കാല കുസൃതിയോർത്ത് ജൂഹി ചൗള
കീനു റീവ്സ് അഭിനയിച്ച ദി മാട്രിക്സ് റിസറക്ഷൻസിൽ സതി എന്ന കഥാപാത്രത്തെ പ്രിയങ്ക അടുത്തിടെ അവതരിപ്പിച്ചു. ഇപ്പോൾ തന്റെ അടുത്ത പ്രോജക്റ്റ് സിറ്റാഡലിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രിയങ്ക. ആമസോൺ പ്രൈം വീഡിയോയ്ക്ക് വേണ്ടി പാട്രിക് മോറനും റുസ്സോ സഹോദരന്മാരും ചേർന്നാണ് അമേരിക്കൻ ഷോ നിർമിച്ചത്.