scorecardresearch
Latest News

എന്റെ പ്രിയപ്പെട്ട ചിരി; പ്രിയങ്കയുടെ ചിരിയിൽ മയങ്ങി നിക് ജോനാസ്

‘സക്കറി’നു ശേഷം വീണ്ടും പുതിയ മ്യൂസിക് വീഡിയോയുമായി വീണ്ടുമെത്തിയിരിക്കുകയാണ് ജോനാസ് സഹോദരങ്ങൾ

Priyanka Chopra, Nick Jonas, What A Man Gotta Do video, Jonas brothers, Nick Jonas, Priyanka Nick, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, Nick Priyanka, priyanka chopra jonas, priyanka music video, jonas brothers new video, Indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം,​ IE malayalam

എപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്ന താരജോഡികളാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. തന്നേക്കാൾ പത്തുവയസ്സ് കുറവുള്ള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതു മുതൽ പാപ്പരാസികളും ഇവർക്കു പിറകെയാണ്. ഇരുവരുടെയും വിവാഹജീവിതം ഒരു വർഷം പിന്നിടുമ്പോഴും സമൂഹമാധ്യമങ്ങളിലെ സെൻസേഷൻ താരങ്ങൾ തന്നെയാണ് ഇരുവരും.

തങ്ങളുടെ വിശേഷങ്ങളും ജീവിതത്തിലെ കൊച്ചുകൊച്ചുസന്തോഷങ്ങളും ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കിടാറുണ്ട്. പുതിയ മ്യൂസിക് വീഡിയോയിൽ നിന്നുമുള്ള ഒരു ചിത്രമാണ് ആരാധകർക്കായി നിക്ക് ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പ്രിയങ്കയും നിക്കും വളരെ സന്തോഷത്തിലാണ്. എന്റെ പ്രിയപ്പെട്ട ചിരി എന്നാണ് പ്രിയങ്കയുടെ സന്തോഷം നിറഞ്ഞ ചിരിയെ നിക് വിശേഷിപ്പിക്കുന്നത്.

View this post on Instagram

My favorite laugh. #WhatAManGottaDoVideo

A post shared by Nick Jonas (@nickjonas) on

‘സക്കറി’നു ശേഷം ‘What A Man Gotta Do ‘ എന്ന മ്യൂസിക് വീഡിയോയുമായി വീണ്ടുമെത്തിയിരിക്കുകയാണ് ജോനാസ് സഹോദരങ്ങൾ. മുൻ വീഡിയോയിലേതു പോലെ ജോനാസ് സഹോദരന്മാരും മൂന്നുപേരുടെയും നല്ല പാതികളും വീഡിയോയിലുണ്ട്. ജനുവരി 17 നാണ് വീഡിയോ റിലീസായത്.

Read more: പ്രിയങ്കയുടെ പിറന്നാൾ കേക്കിന് നിക്ക് ചെലവഴിച്ചത് മൂന്നര ലക്ഷം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Priyanka chopra nick jonas what a man gotta do video stills