scorecardresearch
Latest News

വാടക ഗർഭധാരണത്തിലൂടെ ആദ്യ കുഞ്ഞിനെ സ്വീകരിച്ച് പ്രിയങ്കയും നിക്കും

വെള്ളിയാഴ്ച രാത്രി സോഷ്യൽ മീഡിയയിലൂടെയാണ് പ്രിയങ്ക ഇക്കാര്യം പുറത്തുവിട്ടത്

priyanka chopra, പ്രിയങ്കാ ചോപ്ര, priyanka chopra jonas, priyanka nick, priyanka nick separation, priyanka nick divorce, priyanka chopra mother, madhu chopra, madhu chopra on priyanka separation, priyanka chopra news

താനും ഭർത്താവ് നിക്ക് ജൊനാസും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചതായി പ്രിയങ്ക ചോപ്ര. വെള്ളിയാഴ്ച രാത്രി സോഷ്യൽ മീഡിയയിലൂടെയാണ് പ്രിയങ്ക ഇക്കാര്യം പുറത്തുവിട്ടത്. ‘ഈ പ്രത്യേക സമയത്ത്’ കുടുംബത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ സ്വകാര്യത നൽകണമെന്ന് താരം ആവശ്യപ്പെട്ടു. പ്രിയങ്കയുടെയും നിക്കിന്റെയും ആദ്യ കുട്ടിയാണിത്. 2018ലാണ് ഇവർ വിവാഹിതരായത്.

“ഞങ്ങൾ വാടകഗർഭത്തിലൂടെ ഒരു കുഞ്ഞിനെ സ്വീകരിച്ചുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ പ്രത്യേക സമയത്ത് കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ സ്വകാര്യത നൽകണമെന്ന് ബഹുമാനപൂർവ്വം ആവശ്യപെടുന്നു. വളരെ നന്ദി.” നിക്ക് ജൊനാസിനെ ടാഗ് ചെയ്തു കൊണ്ട് പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കഴിഞ്ഞവർഷം ഓപ്ര വിൻഫ്രെയ്‌ക്ക് നൽകിയ അഭിമുഖത്തിൽ, നിക്കിനൊപ്പം ഒരു കുടുംബം തുടങ്ങുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, നേരത്തെ പദ്ധതികൾ തയ്യാറാക്കുന്ന ആളല്ല താനെന്നും സമയമാകുമ്പോൾ തങ്ങളും ആഗ്രഹിക്കുന്ന ഒന്നാണ് അതെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

“കുട്ടികൾ ഭാവിയെക്കുറിച്ചുള്ള ഞങ്ങളുടെ ആഗ്രഹത്തിന്റെ വലിയ ഭാഗമാണ്. ദൈവത്തിന്റെ കൃപയാൽ, അത് സംഭവിക്കുമ്പോൾ, സംഭവിക്കും.” എന്നായിരുന്നു ഈ ജനുവരിയിൽ വാനിറ്റി ഫെയർ അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞത്. അമ്മയായി കഴിഞ്ഞാൽ കരിയറിൽ നിന്ന് അൽപം പിന്നോട്ട് പോകുമോ എന്ന ചോദ്യത്തിന്, തങ്ങൾക്ക് രണ്ടുപേർക്കും അതിൽ കുഴപ്പമില്ല എന്നായിരുന്നു താരം മറുപടി നൽകിയത്.

Also Read: ആ രംഗങ്ങൾ അത്ര എളുപ്പമായിരുന്നില്ല, ഇന്ത്യൻ സിനിമയിൽ മുൻപ് ഉണ്ടായിട്ടില്ല; ‘ഗഹരായിയാ’നിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് ദീപിക

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Priyanka chopra nick jonas welcome baby through surrogacy