ബോളിവുഡ് താരങ്ങൾക്കായി പ്രിയങ്ക ചോപ്രയും നിക് ജൊനാസും ഒരുക്കിയ റിസപ്ഷൻ മുംബൈയിൽ നടന്നു. ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം റിസപ്ഷനെത്തി. രൺവീർ സിങ്, ദീപിക പദുക്കോൺ, അനുഷ്ക ശർമ്മ, കങ്കണ റണാവത്ത കത്രീന കെയ്ഫ്, ജാൻവി കപൂർ, സാറ അലി ഖാൻ, എ.ആർ.റഹ്മാൻ എന്നിവരൊക്കെ പ്രിയങ്ക-നിക് ജോഡികൾക്ക് വിവാഹ ആശംസകൾ നേരാനെത്തി.
ഡിസംബർ ഒന്നിന് ഡൽഹിയിലും ഡിസംബർ 19 ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി മുംബൈയിലും റിസപ്ഷൻ ഉണ്ടായിരുന്നു. ഡൽഹിയിലെ റിസപ്ഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നു.
ഡിസംബർ 1, 2 തീയതികളിലായി രാജസ്ഥാനിലെ ജോധ്പൂരിൽ വച്ചായിരുന്നു പ്രിയങ്ക-നിക് വിവാഹം. ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരമാണ് വിവാഹം നടന്നത്.