Latest News

സിന്ദൂരമണിഞ്ഞ് സിംപിളായി പ്രിയങ്ക, ക്യൂട്ട് ലുക്കിൽ നിക്കും

സബ്യാസാചി ഡിസൈൻ ചെയ്ത ലെഹങ്കയായിരുന്നു പ്രിയങ്ക റിസപ്ഷനായി തിരഞ്ഞെടുത്തത്

priyanka chopra, nick jonas, ie malayalam, പ്രിയങ്ക ചോപ്ര, നിക് ജൊനാസ്, ഐഇ മലയാളം

പ്രിയങ്ക ചോപ്രയും നിക് ജൊനാസും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി മുംബൈയിൽ വിരുന്ന് നടത്തി. സബ്യാസാചി ഡിസൈൻ ചെയ്ത ലെഹങ്കയായിരുന്നു പ്രിയങ്ക റിസപ്ഷനായി തിരഞ്ഞെടുത്തത്. സബ്യാസാചി കളക്ഷനിൽനിന്നുളള ആഭരണങ്ങളായിരുന്നു പ്രിയങ്ക അണിഞ്ഞത്. നെറ്റിയിൽ സിന്ദൂരവും പ്രിയങ്ക തൊട്ടിരുന്നു. പ്രിയങ്കയുടെ വസ്ത്രത്തിന് സമാനമായ നിറമുളള സ്യൂട്ട് ആയിരുന്നു നിക്ക് ധരിച്ചത്.

തന്റെ ജീവിതത്തിലെ പ്രത്യേകത നിറഞ്ഞ ദിവസമാണ് ഇതെന്നും, തനിക്ക് ഈ ദിവസം സമ്മാനിച്ച എല്ലാവർക്കും തന്റെ ഭർത്താവിനെ പരിചയപ്പെടുത്താനായുളള അവസരമാണിതെന്നും പ്രിയങ്ക പറഞ്ഞു. ഈ മനോഹര സായാഹ്നം ഒരുക്കിയ അമ്മയ്ക്കും മാതാപിതാക്കളുടെ സുഹൃത്തുക്കൾക്കും പ്രിയങ്ക നന്ദി പറഞ്ഞു. മരണമടഞ്ഞ തന്റെ പിതാവിനെയും പ്രിയങ്ക ഓർത്തു. തന്റെ അച്ഛൻ ഇവിടെയുണ്ടെന്ന് തനിക്കറിയാമെന്നാണ് പ്രിയങ്ക പറഞ്ഞത്.

മുംബൈയിൽ പ്രിയങ്കയുടെയും നിക്കിന്റെയും ആദ്യ റിസപ്ഷനാണിത്. ബോളിവുഡ് താരങ്ങൾക്കായി ഒരുക്കിയിരിക്കുന്ന റിസപ്ഷൻ വ്യാഴാഴ്ചയാണ്. നേരത്തെ ഡിസംബർ നാലിന് ന്യൂഡൽഹിയിൽ റിസപ്ഷൻ നടത്തിയിരുന്നു. ഇതിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നു.

ഡിസംബർ 1, 2 തീയതികളിലായി രാജസ്ഥാനിലെ ജോധ്പൂരിൽ വച്ചായിരുന്നു പ്രിയങ്ക-നിക് വിവാഹം. ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരമാണ് വിവാഹം നടന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Priyanka chopra nick jonas wedding reception mumbai december

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com