ഗ്രാമി 2020ന്റെ ചുവപ്പ് പരവതാനിയെ കൂടുതൽ മനോഹരമാക്കി പ്രിയങ്ക ചോപ്രയും നിക് ജൊനാസും. ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും തരംഗമാകുകയാണ്. അതിനിടെ പ്രിയങ്കയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ എപ്പോഴും പിടിച്ചുപറ്റുന്ന ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. നടി എന്നതിനേക്കാളേറെ ഒരു ഫാഷന്‍ ഐക്കണ്‍ കൂടിയായി മാറിയിരിക്കുകായണ് പ്രിയങ്ക. തന്‍റേതായ കൈയൊപ്പ് എന്നും പ്രിയങ്കയുടെ ഫാഷനില്‍ ഉണ്ടായിരിക്കും. പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്.
ലോസ് ഏഞ്ചൽസിലെ സ്റ്റാപ്പിൾസ് സെന്ററിൽ നടന്ന ഗ്രാമി അവാർഡിൽ പ്രിയങ്ക ചോപ്ര പങ്കെടുത്തു. ഭർത്താവ് നിക്ക് ജോനാസിനൊപ്പം പ്രിയങ്ക ചോപ്ര അവാർഡ് ഗാലയിൽ എത്തിയപ്പോൾ ചുറ്റുമുള്ളവർക്ക് കണ്ണെടുക്കാനായില്ല.