ബോളിവുഡിനിത് വെഡ്ഡിങ് കാലമാണ്. ബോളിവുഡിലെ രണ്ടു താരറാണിമാരുടെ വിവാഹമാണ് അടുത്തടുത്ത് നടക്കാൻ പോകുന്നത്. ദീപിക പദുക്കോൺ-രൺവീർ സിങ് വിവാഹം നവംബറിൽ നടക്കുമെന്ന് ഔദ്യോഗിക വിവരം പുറത്തുവന്നു കഴിഞ്ഞു. ഇനി പ്രിയങ്ക ചോപ്ര-നിക് ജൊനാസ് വിവാഹ തീയതിയാണ് പുറത്തുവരാനുളളത്.

വിവാഹ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും പ്രിയങ്കയ്ക്ക് താമസിക്കാനായി ലൊസാഞ്ചൽസിൽ ആഡംബര സൗകര്യങ്ങളോടുകൂടിയ വീട് വാങ്ങിയിരിക്കുകയാണ് അമേരിക്കൻ പോപ് ഗായകൻ നിക് ജൊനാസ്. 6.50 മില്യൻ ഡോളർ (ഏകദേശം 48 കോടി) വിലയ്ക്കാണ് ബിവേർലി ഹിൽസ് ഏരിയയിലെ വീട് പ്രിയങ്കയ്ക്കായി നിക് സ്വന്തമാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിക് വാങ്ങിയ വീടിന്റേതാണെന്ന് പറഞ്ഞുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

4,129 സ്ക്വയർ ഫീറ്റുളള വീട്ടിൽ 5 ബെഡ്റൂമുകളാണുളളത്. ടെറസിൽ സ്വിമ്മിങ് പൂളുണ്ട്. മലയിടുക്കുകളാൽ ചുറ്റപ്പെട്ടതാണ് വീട്. ബാൽക്കണിയിൽനിന്നും നോക്കിയാൽ പ്രകൃതിഭംഗി ആസ്വദിക്കാൻ കഴിയുംവിധമാണ് വീടിന്റെ നിർമ്മാണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഡിസംബറിൽ രാജസ്ഥാനിലെ ജോധ്പൂരിൽ വച്ചായിരിക്കും പ്രിയങ്ക-നിക് വിവാഹമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പാരമ്പര്യ രീതിയിായിരിക്കും വിവാഹം. മൂന്നു ദിവസം നീണ്ടുനിൽക്കുന്നതായിരിക്കും ആഘോഷം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook