ദീപാവലി ആഘോഷത്തിരക്കിലാണ് ബോളിവുഡ് താരങ്ങളെല്ലാം. നിരവധിയേറെ ദീപാവലി പാർട്ടികളാണ് ബോളിവുഡിൽ അങ്ങോളമിങ്ങോളമായി സംഘടിപ്പിക്കപ്പെടുന്നത്. സഹപ്രവർത്തകരും സിനിമാ അണിയറപ്രവർത്തകരും സുഹൃത്തുക്കളുമെല്ലാം സംഘടിപ്പിക്കുന്ന പാർട്ടികളിൽ തിളങ്ങുന്ന സാന്നിധ്യമാവുകയാണ് താരങ്ങൾ.
ബോളിവുഡിലെ നവദമ്പതികളായ പ്രിയങ്ക ചോപ്ര- നിക്ക് ജോനാസ്, സാറാ അലി ഖാൻ, തപ്സി പന്നു, ഷാഹിദ് കപൂർ, കൃതി സനോൺ, വരുൺ ധവാൻ, അർജുൻ കപൂർ, നുസ്രത്ത് ഭരുച്ച തുടങ്ങിയവരുടെയെല്ലാം ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
പ്രിയങ്കയേയും നിക്കിനെയും സംബന്ധിച്ച് വിവാഹ ശേഷമുള്ള ആദ്യ ദീപാവലിയാണിത്. അടുത്തിടെ കർവ ചൗത്തും ഇരുവരും ഒന്നിച്ച് ആഘോഷിച്ചിരുന്നു. മെക്സിക്കയിലാണ് പ്രിയങ്കയുടെയും നിക്കിന്റെയും ദീപാവലി ആഘോഷം. അതിമനോഹരമായ സാരിയിലാണ് പ്രിയങ്കയെ കാണാനാവുക. സുഹൃത്തുക്കൾക്കൊപ്പമുള്ള ആഘോഷത്തിന്റെ ചിത്രങ്ങളും പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
തിളങ്ങുന്ന മഞ്ഞ സാരിയായിരുന്നു സാറാ അലി ഖാന്റെ വേഷം. അതേ സമയം വെള്ള ലെഹങ്കയിൽ അതീവ സുന്ദരിയായാണ് തപ്സി പ്രത്യക്ഷപ്പെട്ടത്.
Read more: സെയ്ഫിനും കരീനയ്ക്കും തൈമൂറിനുമൊപ്പം ദീപാവലി ആഘോഷിച്ച് സാറ അലി ഖാൻ