ഭർത്താവ് നിക്ക് ജോനാസിനൊപ്പം മിയാമിയിൽ ചെലവഴിച്ച ജന്മദിന ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക. നിക്ക് ജോനാസ്, അമ്മ മധു ചോപ്ര, സഹോദരി പരിനീതി ചോപ്ര എന്നിവർക്കൊപ്പമായിരുന്നു പ്രിയങ്കയുടെ മിയാമിയിലെ ജന്മദിനാഘോഷം. മിയാമിയിൽ ഉല്ലാസബോട്ടിലിരുന്ന് സിഗരറ്റ് വലിക്കുന്ന പ്രിയങ്കയുടെ ചിത്രം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോൾ മിയാമി വെക്കേഷൻ സമയത്തെ നിക്കിനൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ കൂടി പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക. നീന്തൽ വസ്ത്രത്തിലുള്ള​ പ്രിയങ്കയെ പ്രണയപൂർവ്വം ചേർത്തുപിടിക്കുന്ന നിക്കിനെയാണ് ചിത്രങ്ങളിൽ കാണാനാവുക.

View this post on Instagram

My

A post shared by Priyanka Chopra Jonas (@priyankachopra) on

View this post on Instagram

A post shared by Priyanka Chopra Jonas (@priyankachopra) on

പ്രിയങ്കയുടെ പിറന്നാളിന് ഭർത്താവ് നിക് ജൊനാസ് ഗംഭീര പാർട്ടിയാണ് ഒരുക്കിയത്. ഫ്ലോറിഡയിലെ മിയാമിലെ ആഡംബര റസ്റ്ററന്റിൽ വച്ചായിരുന്നു പ്രിയങ്കയുടെ 37-ാം പിറന്നാൾ ആഘോഷം. പാർട്ടിയിൽനിന്നുളള ചിത്രങ്ങൾ നിക്കും ഷെയർ ചെയ്തിരുന്നു.

View this post on Instagram

@akarikalai

A post shared by Priyanka Chopra Jonas (@priyankachopra) on

2018 ഡിസംബറിലായിരുന്നു അമേരിക്കന്‍ ഗായകനായ നിക്ക് ജോനാസിനെ പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചത്. നിക്കിനേക്കാള്‍ പത്ത് വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. വലിയ ആഘോഷ പരിപാടികളിലൂടെയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

Read more: പ്രിയങ്ക ചോപ്രയുടെയും വിരാട് കോഹ്‌ലിയുടെയും ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ വില കോടികൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook