ഇന്റർനെറ്റ് ലോകത്തെ അതിപ്രശസ്തരരായ ദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. സോഷ്യൽ മീഡിയ മാനേജ്മെന്റ് കമ്പനിയായ ഹോപ്പർ എച്ച്ക്യൂ പുറത്തുവിട്ട 2019 ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിലും പ്രിയങ്ക ഇടം പിടിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ ഓരോ പോസ്റ്റിനും കോടികൾ വാങ്ങുന്ന സെലിബ്രിറ്റികളുടെ പട്ടികയിലാണ് പ്രിയങ്കയുടെയും സ്ഥാനം. ബോളിവുഡ്- ഹോളിവുഡ് താരമായ പ്രിയങ്കയുടെയും അമേരിക്കൻ ഗായകനായ നിക്കിന്റെയും വിശേഷങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട്
ഇപ്പോഴിതാ, ന്യൂയോർക്കിലെ മൊണ്ടൗക്കിൽ ടെക്വില ബ്രാൻഡ് സ്വന്തമാക്കിയിരിക്കുകയാണ് നിക്ക്. ടെക്വില ബ്രാൻഡ് ലോഞ്ചിന്റെ ആഘോഷപരിപാടികൾക്കിടയിൽ താരമായത് പ്രിയങ്ക ചോപ്ര തന്നെ. പ്രിയങ്കയ്ക്ക് ഒപ്പമുള്ള ചിത്രം നിക്ക് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ക്രീം- ബ്രൗൺസ് കളർ കോമ്പിനേഷനിലുള്ള ബലൂൺ സ്ലീവോടു കൂടിയ മാക്സി ഡ്രസ്സാണ് പ്രിയങ്ക അണിഞ്ഞത്.
‘സകൈ ഈസ് പിങ്ക്’ ആണ് പ്രിയങ്കയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഷോണാലി ബോസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. രോഗാവസ്ഥകളോട് പൊരുതി മോട്ടിവേഷണൽ സ്പീക്കറായി മാറിയ ഐഷ ചൗധരിയുടെ ജീവിതകഥയാണ് ‘ദ സ്കൈ ഈസ് പിങ്ക്’ പറയുന്നത്. ചിത്രത്തിൽ ഐഷ ചൗധരിയുടെ അമ്മവേഷമാണ് പ്രിയങ്കയ്ക്ക്. ഫർഹാൻ അക്തറും സൈറ വാസിമുമാണ് സഹതാരങ്ങൾ. ചിത്രം ഒക്ടോബർ 11 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകൾക്കിടയിലാണ് നിക്കിന്റെ പുതിയ സംരംഭത്തിന് ആശംസകളുമായി പ്രിയങ്കയെത്തിയത്.
2016 ൽ പ്രകാശ് ജായുടെ ‘ജയ് ഗംഗാജൽ’ ആയിരുന്നു പ്രിയങ്കയുടെ അവസാന ഹിന്ദിചിത്രം. ‘ഭാരതി’ലൂടെ ബോളിവുഡിലേക്ക് പ്രിയങ്ക തിരിച്ചുവരുന്നു എന്നു വാർത്തകളുണ്ടായിരുന്നെങ്കിലും പിന്നീട് ചിത്രത്തിൽ നിന്നും പ്രിയങ്ക പിന്മാറുകയായിരുന്നു.
Read more: നിക്കിനെ തനിച്ചാക്കാൻ പ്രിയങ്കയ്ക്കാവില്ല: കിടിലൻ ഐഡിയയിൽ ട്രോളന്മാരുടെ വായടപ്പിച്ച് നടി