scorecardresearch
Latest News

ഇവിടെ ഞങ്ങൾ വീട്ടുകാരോക്കെയുണ്ടേ: പ്രിയങ്കയുടെ ബീച്ച് ചിത്രങ്ങൾക്ക് അനുജത്തിയുടെ കമന്റ്

നിക്കിനൊപ്പമുള്ള പ്രിയങ്കയുടെ ബിക്കിനി ചിത്രങ്ങൾക്ക് രസകരമായ കമന്റുമായി പരിനിതി

priyanka chopra, പ്രിയങ്ക ചോപ്ര, Parineeti chopra, Priyanka Chopra Nick Jonas, Nick Jonas, നിക്ക് ജോനാസ്, nick jonas priyanka chopra photos

സൈബർ ലോകത്ത് ഏറെ ആഘോഷിക്കപ്പെടുന്ന താരജോഡികളാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. തന്നേക്കാൾ പത്തുവയസ്സ് കുറവുള്ള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതു മുതൽ പാപ്പരാസികളും ഇവർക്കു പിറകെയാണ്. ഇരുവരുടെയും വിവാഹജീവിതം മൂന്നു വർഷം പിന്നിടുമ്പോഴും സമൂഹമാധ്യമങ്ങളിലെ സെൻസേഷൻ താരങ്ങൾ തന്നെയാണ് ഇരുവരും.

ഇപ്പോഴിതാ, നിക്കിനൊപ്പമുള്ള ഏതാനും ബീച്ച് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ഈ ബിക്കിനി ചിത്രങ്ങൾ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. പ്രിയങ്കയുടെ ചിത്രങ്ങൾക്ക് സഹോദരി പരിനിതി ചോപ്ര നൽകിയ രസകരമായ കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ഇവിടെ ഞങ്ങൾ വീട്ടുകാരോക്കെയുണ്ടേ,” എന്നാണ് പരിനിതി ഓർമിപ്പിക്കുന്നത്.

2018 ഡിസംബറിലായിരുന്നു അമേരിക്കന്‍ ഗായകനായ നിക് ജൊനാസിനെ പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചത്. നിക്കിനേക്കാള്‍ പത്ത് വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. വലിയ ആഘോഷ പരിപാടികളിലൂടെയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

Read more: എന്റെ പ്രിയപ്പെട്ട ചിരി; പ്രിയങ്കയുടെ ചിരിയിൽ മയങ്ങി നിക് ജോനാസ്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Priyanka chopra nick jonas latest photos parineeti chopra viral comment