പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചതോടെ ഇന്ത്യയുടെ മരുമകനായിരിക്കുകയാണ് നിക്ക് ജോനാസ്. ഇന്ത്യൻ സംസ്കാരവും ആചാരങ്ങളുമെല്ലാം പ്രിയങ്കയിലൂടെ മനസ്സിലാക്കുകയാണ് നിക്ക്. ഇന്നലെ കഡ്‌വാ ചൗത്ത് ദിനത്തി പ്രിയങ്കയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നിക്ക് ജോനാസ്. ഇൻസ്റ്റഗ്രാമിലൂടെ എല്ലാവർക്കും കഡ്‌വാ ചൗത്ത് ആശംസിക്കാനും നിക്ക് മറന്നില്ല.

“എന്റെ ഭാര്യ ഇന്ത്യനാണ്. അവളൊരു ഹിന്ദുവാണ്, എല്ലാരീതിയിലും അസാധ്യമായ വ്യക്തി. അവളുടെ സംസ്കാരത്തെക്കുറിച്ചും മതത്തെക്കുറിച്ചും അവൾ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ഞാൻ അവളെ വളരെയധികം ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. എല്ലാവർക്കും കഡ്‌വാ ചൗത്ത് ആശംസകൾ,” നിക്ക് കുറിക്കുന്നു.

എല്ലാവർക്കും ആശംസകൾ നേർന്ന് പ്രിയങ്കയും നിക്കിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

Me and my friends #karvachauth2019

A post shared by Priyanka Chopra Jonas (@priyankachopra) on

2018 ഡിസംബറിലായിരുന്നു അമേരിക്കന്‍ ഗായകനായ നിക്ക് ജോനാസിനെ പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചത്. നിക്കിനേക്കാള്‍ പത്ത് വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. വലിയ ആഘോഷ പരിപാടികളിലൂടെയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഇരുവരും ഒന്നിച്ചുളള ആദ്യത്തെ കഡ്‌വ ചൗത്ത് ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് പ്രിയങ്കയും നിക്കും.

Read more: നിക്കിന്റെ 27-ാം ജന്മദിനത്തിൽ പ്രണയ നിമിഷങ്ങൾ പങ്കുവച്ച് പ്രിയങ്ക ചോപ്ര

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook