സൈബർ ലോകത്ത് ഏറെ ആഘോഷിക്കപ്പെടുന്ന താരജോഡികളാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. തന്നേക്കാൾ പത്തുവയസ്സ് കുറവുള്ള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതു മുതൽ പാപ്പരാസികളും ഇവർക്കു പിറകെയാണ്. ഇരുവരുടെയും വിവാഹജീവിതം ഒരു വർഷം പിന്നിടുമ്പോഴും സമൂഹമാധ്യമങ്ങളിലെ സെൻസേഷൻ താരങ്ങൾ തന്നെയാണ് ഇരുവരും. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും പ്രിയമാണ്.
വീണുകിട്ടിയ ഒരവധി ദിവസം നിക്കിനൊപ്പം കുതിര സവാരി നടത്തുന്ന പ്രിയങ്കയുടെ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുന്നത്. കുന്നിൻമുകളിലൂടെയും കടൽക്കരയിലൂടെയുമെല്ലാം കുതിരപ്പുറത്ത് സഞ്ചരിക്കുകയാണ് ഈ താരജോഡികൾ. കാലിഫോർണിയയിൽ അവധി ആഘോഷിക്കുകയാണ് പ്രിയങ്ക-നിക് ദമ്പതികൾ.
2018 ഡിസംബറിലായിരുന്നു അമേരിക്കന്‍ ഗായകനായ നിക് ജൊനാസിനെ പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചത്. നിക്കിനേക്കാള്‍ പത്ത് വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. വലിയ ആഘോഷ പരിപാടികളിലൂടെയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
Read more: എന്റെ പ്രിയപ്പെട്ട ചിരി; പ്രിയങ്കയുടെ ചിരിയിൽ മയങ്ങി നിക് ജോനാസ്
സക്കറി’നു ശേഷം ‘What A Man Gotta Do ‘ എന്ന മ്യൂസിക് വീഡിയോയുമായി വീണ്ടുമെത്തിയിരിക്കുകയാണ് ജൊനാസ് സഹോദരങ്ങൾ. മുൻ വീഡിയോയിലേതു പോലെ ജൊനാസ് സഹോദരന്മാരും മൂന്നുപേരുടെയും നല്ല പാതികളും വീഡിയോയിലുണ്ട്. ജനുവരി 17 നാണ് വീഡിയോ റിലീസായത്.