ജോധ്പൂരിലെ വിവാഹത്തിനുശേഷം പ്രിയങ്ക ചോപ്രയും നിക് ജൊനാസും ആദ്യമായ് പൊതുവേദിയിൽ. മുംബൈയ്ക്ക് പോകാനായി ജോധ്പൂരിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇരുവരും മാധ്യമങ്ങൾക്കു മുന്നിൽ ഫോട്ടോയ്ക്കായി പോസ് ചെയ്തത്. പച്ച സാരിയായിരുന്നു പ്രിയങ്കയുടെ വേഷം. താലിയും സിന്ദൂരവും പ്രിയങ്ക അണിഞ്ഞിരുന്നു.

ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ 1, 2 തീയതികളിലായിട്ടായിരുന്നു നിക്-പ്രിയങ്ക വിവാഹം. ക്രിസ്ത്യൻ രീതിയിലും ഹിന്ദു രീതിയിലും വിവാഹ ചടങ്ങുകൾ നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

മെഹന്ദി, സംഗീത് ചടങ്ങുകൾ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിരുന്നു. എന്നാൽ വിവാഹ ചിത്രങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

സംഗീത് ചടങ്ങിൽ സിനിമ മേഘലയിലെ പ്രമുഖർ പങ്കെടുത്തു. വെടിക്കെട്ട് ഉൾപ്പടെയുള്ള പരിപാടികളും വിവാഹ സൽക്കാരത്തിന് കൊഴുപ്പ് കൂട്ടാൻ ഉമൈദ് ഭവാൻ പാലസിൽ ഒരുക്കിയിരുന്നു. അംബാനി കുടുംബത്തിലെ എല്ലാവരുടെയും സാന്നിധ്യം പരിപാടിയിൽ ഉണ്ടായിരുന്നു. ഗണേഷ് ഹെഡ്ജ്, സന്ദീപ് ഘോസ്‍ല, മിക്കി കോൺട്രാക്ടർ, അർപ്പിത ഖാൻ, ജാസ്മിൻ വാലിയ ഹോളിവുഡ് നടി എലിസബത്ത് ചേമ്പേഴ്സ് എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ