ജോധ്പൂരിൽ ഡിസംബർ 1, 2 തീയതികളിലായി നടന്ന വിവാഹത്തിനുശേഷം നിക് ജൊനാസും പ്രിയങ്ക ചോപ്രയും ഡൽഹിയിൽ റിസപ്ഷൻ നടത്തി. വിവാഹശേഷമുളള ആദ്യത്തെ റിസപ്ഷനാണിത്. ഡൽഹിയിൽ നടന്ന റിസപ്ഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നവദമ്പതികളെ ആശംസിക്കാനെത്തി.

ഡൽഹിയിലെ താജ് പാലസ് ഹോട്ടലിലായിരുന്നു റിസപ്ഷൻ. സിൽവർ നിറത്തിലുളള ലെഹങ്കയായിരുന്നു റിസപ്ഷനായി പ്രിയങ്ക തെരഞ്ഞെടുത്തത്. വസ്ത്രത്തിന് അനുയോജ്യമായ ആഭരണങ്ങളായിരുന്നു പ്രിയങ്ക ധരിച്ചത്.

ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ 1, 2 തീയതികളിലായിട്ടായിരുന്നു നിക്-പ്രിയങ്ക വിവാഹം. ക്രിസ്ത്യൻ രീതിയിലും ഹിന്ദു രീതിയിലും വിവാഹ ചടങ്ങുകൾ നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

സംഗീത് ചടങ്ങിൽ സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. വെടിക്കെട്ട് ഉൾപ്പടെയുള്ള പരിപാടികളും വിവാഹ സൽക്കാരത്തിന് കൊഴുപ്പ് കൂട്ടാൻ ഉമൈദ് ഭവാൻ പാലസിൽ ഒരുക്കിയിരുന്നു. അംബാനി കുടുംബത്തിലെ എല്ലാവരുടെയും സാന്നിധ്യം പരിപാടിയിൽ ഉണ്ടായിരുന്നു. ഗണേഷ് ഹെഡ്ജ്, സന്ദീപ് ഘോസ്‍ല, മിക്കി കോൺട്രാക്ടർ, അർപ്പിത ഖാൻ, ജാസ്മിൻ വാലിയ ഹോളിവുഡ് നടി എലിസബത്ത് ചേമ്പേഴ്സ് എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ