ദീപ്‍വീർ വിവാഹത്തിന് ശേഷം ബോളിവുഡ് കാത്തിരുന്ന മറ്റൊരു വിവാഹമായിരുന്നു നിക്ക്‍യങ്കയുടേത്. ബോളിവുഡ് നടിയായ പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകനുമായ നിക് ജോനാസും തമ്മിലുള്ള വിവാഹം കഴിഞ്ഞതായി പീപ്പിൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ജോദ്പൂരിലെ ഉമൈദ് ഭവാൻ പാലസിൽ വെച്ച് ക്രിസ്ത്യൻ ആചാര പ്രകാരമായിരുന്നു വിവാഹം. അടുത്ത് തന്നെ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളും ഉണ്ടാകും.

വെള്ളിയാഴ്ച തന്നെ വിവാഹ ആഘോഷങ്ങൾക്കും തുടക്കമായി.സംഗീത് ചടങ്ങിൽ സിനിമ മേഘലയിലെ പ്രമുഖർ പങ്കെടുത്തു. വെടിക്കെട്ട് ഉൾപ്പടെയുള്ള പരിപാടികളും വിവാഹ സൽക്കാരത്തിന് കൊഴുപ്പ് കൂട്ടാൻ ഉമൈദ് ഭവാൻ പാലസിൽ ഒരുക്കിയിരുന്നു.

അംബാനി കുടുംബത്തിലെ എല്ലാവരുടെയും സാനിധ്യം പരിപാടിയിൽ ഉണ്ടായിരുന്നു. ഗണേഷ് ഹെഡ്ജ്, സന്ദീപ് ഘോസ്‍ല, മിക്കി കോൺട്രാക്ടർ, അർപ്പിത ഖാൻ, ജാസ്മിൻ വാലിയ ഹോളിവുഡ് നടി എലിസബത്ത് ചേമ്പേഴ്സ് എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

കഴിഞ്ഞദിവസം പ്രിയങ്കയുടെ അമ്മ മധു ചോപ്രയുടെ മുംബൈയിലെ വസതിയിൽ നടന്ന പൂജയോടെയാണ് വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായത്. പാരമ്പര്യ രീതിയിലുളള വസ്ത്രമണിഞ്ഞാണ് പ്രിയങ്കയും നിക്കും പൂജയ്ക്ക് എത്തിയത്.

ഓഗസ്റ്റ് 18നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കുന്നതിനു മുമ്പും ഇരുവരേയും പലയിടങ്ങളിലും വച്ച് പാപ്പരാസികളും ആരാധകരും ഒരുമിച്ച് കണ്ടിട്ടുണ്ട്. വിവാഹ നിശ്ചയത്തിനു ശേഷം മുംബൈയിലെ തന്റെ വസതിയില്‍ പ്രിയങ്ക അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിരുന്നൊരുക്കിയിരുന്നു.

View this post on Instagram

Here's a pick of our favourite celebs who've gone the distance to find their happily ever after – despite the crazy schedules, jet lag and paparazzi. These lovebirds just have a few days to go before the much-awaited big fat Indian wedding in Jodhpur. This smitten desi girl says, "This is such a wonderful new step in my life and I’m still getting used to it because it’s obviously been a whirlwind and I haven’t seen myself happier.” #jodhpur #umaidbhavan #incredibleindia #palace #royals #peecee #priyankachopra #nickjonas #bollywood #glamour #love #destinationwedding #starstruck #hitched #TeamBride #indianwedding #indianbride #weddingplanning #nickyanka #bride #missworld #desigirl #longdistancerelationship #bollywood #sirfcoffee #celebrity

A post shared by Sirf Coffee (@sirf_coffee) on

2017ലാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും ട്വിറ്ററിലൂടെ സന്ദേശങ്ങൾ പങ്കുവെക്കുന്നത്. അതേവർഷം തന്നെ അക്കാദമി അവർഡ് ചടങ്ങിൽ ഇരുവരും കണ്ടുമുട്ടുകയും ചെയ്തു. ഇതോടെ പാപ്പരാസികളുടെ നോട്ടപുള്ളികളായ ഇരുവരുടെയും ഒന്നിച്ചുള്ള ഫോട്ടോകളും വാർത്തകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാൻ ആരംഭിച്ചു.

View this post on Instagram

#USOpen

A post shared by Nick Jonas (@nickjonas) on

2017ൽ മെറ്റ് ഗാലയിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതിന് ശേഷം ഒരു വർഷം പിന്നിടുമ്പോഴാണ് ഇരുവരും ഒന്നിക്കാൻ ഒരുങ്ങന്നത്. വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഇരുവരുടെയും ആരാധകർ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ