പ്രിയങ്ക ചോപ്ര-നിക് ജൊനാസ് വിവാഹ ചിത്രങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹം ചെയ്തതിന് പിന്നാലെ ഹിന്ദു ആചാരപ്രകാരവും വിവാഹിതരായ പ്രിയങ്ക ചോപ്രയുടേയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോണാസിന്റേയും ചിത്രങ്ങള്‍ പീപ്പിള്‍ മാഗസിനാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസിലാണ് രണ്ട് രീതിയിലുളള വിവാഹങ്ങളും നടന്നത്.

Read: ‘മതാചാരങ്ങളുടെ മാഷ്-അപ്’; ഹിന്ദു-ക്രിസ്ത്യന്‍ ചടങ്ങുകളോടെ നടന്ന പ്രിയങ്ക-നിക്ക് വിവാഹ ചിത്രങ്ങള്‍

ഡിസംബർ ഒന്നിനായിരുന്നു ക്രിസ്ത്യൻ രീതിയിലുളള വിവാഹം. തൂവെളള ഗൗണായിരുന്നു പ്രിയങ്കയുടെ വിവാഹവേഷം. അമ്മ മധു ചോപ്രയുടെ കൈപിടിച്ചാണ് പ്രിയങ്ക വിവാഹ വേദിയിലേക്കെത്തിയത്. ഗൗണിൽ അതിസുന്ദരിയായിരുന്നു പ്രിയങ്ക. അമ്മയുടെ കൈപിടിച്ച് നടന്നുവരുന്ന പ്രിയങ്കയെ ഇമചിമ്മാതെ നോക്കിനിൽക്കുന്ന നിക് ജൊനാസിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു നിമിഷത്തിൽ നിക്കിന്റെ കണ്ണുകൾ അനന്ദത്താൽ നിറഞ്ഞുവോയെന്ന് വീഡിയോ കാണുമ്പോൾ സംശയം തോന്നും.

അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം സിനിമാ സുഹൃത്തുക്കളുമടക്കം ചുരങ്ങിയ ആളുകള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. മുംബൈയില്‍ പ്രിയങ്കയുടെ വസതിയില്‍ നടന്ന വിവാഹ നിശ്ചയത്തിന് ശേഷം നാലുമാസം കഴിഞ്ഞാണ് വിവാഹം നടന്നത്.

View this post on Instagram

And forever starts now… @nickjonas

A post shared by Priyanka Chopra (@priyankachopra) on

ജോധ്പൂരിൽ ഡിസംബർ 1, 2 തീയതികളിലായി നടന്ന വിവാഹത്തിനുശേഷം നിക് ജൊനാസും പ്രിയങ്ക ചോപ്രയും ഡൽഹിയിൽ റിസപ്ഷൻ നടത്തി. ബോളിവുഡ് താരങ്ങളടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നവദമ്പതികളെ ആശംസിക്കാനെത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ