ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസും ഇന്നലെ വിവാഹിതരായി. ജോധ്പൂർ ഉമൈദ് ഭവൻ പാലസിൽ നടന്ന ചടങ്ങിൽ ക്രിസ്റ്റ്യൻ രീതിയിലായിരുന്നു വിവാഹം. ഡിസൈനർ റാഫ് ലോറൻ ക്രിയേഷൻസ് ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് ദമ്പതികൾ ധരിച്ചിരുന്നത്. ഇരുവരും മെഹന്തി ചടങ്ങുകളുടെ ചിത്രങ്ങൾ തങ്ങളുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തു. പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾ വെള്ളിയാഴ്ചയോടെ തന്നെ തുടങ്ങിയിരുന്നു. പിങ്ക് ലെഹങ്കയണിഞ്ഞാണ് പ്രിയങ്ക സംഗീത് ചടങ്ങുകൾക്കെത്തിയത്. പ്രിയങ്കയും നിക്കും അതിഥികൾക്കു വേണ്ടി പെർഫോം ചെയ്തു. അടുത്ത ദിവസങ്ങളിൽ തന്നെ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളും നടക്കും.

അംബാനി കുടുംബത്തിലെ എല്ലാവരുടെയും സാനിധ്യം പരിപാടിയിൽ ഉണ്ടായിരുന്നു. ഗണേഷ് ഹെഡ്ജ്, സന്ദീപ് ഖോസ്‍ല, മിക്കി കോൺട്രാക്ടർ, അർപ്പിത ഖാൻ, ജാസ്മിൻ വാലിയ ഹോളിവുഡ് നടി എലിസബത്ത് ചേമ്പേഴ്സ് എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങൾ കാണാം:

Priyanka Chopra shared Mehendi photos on Instagram (Photo: Instagram/priyankachopra)

Read more: എന്നെ ഈ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനാക്കാമോ?: പ്രിയങ്കയോട് നിക് ചോദിച്ചു

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ