വിവാഹ ജീവിതം ആഘോഷമാക്കുകയാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. ലോകം ചുറ്റിക്കറങ്ങുകയാണ് ഇരുവരും. ലണ്ടനിലായിരുന്നു ഇരുവരുടെയും ക്രിസ്മസ് ആഘോഷം. അവിടെനിന്നും ഇരുവരും പറന്നത് സ്വിറ്റ്സർലൻഡിലേക്കായിരുന്നു. 2019 നെ വരവേൽക്കാനാണ് പ്രിയങ്കയും നിക്കും സ്വിസ്റ്റർലൻഡിലെത്തിയത്. ന്യൂ ഇയർ ആഘോഷങ്ങൾക്കുശേഷം സ്വിറ്റ്സർലൻഡിൽനിന്നും ഇരുവരും പറന്നത് കരീബിയൻ മണ്ണിലേക്കാണ്.

ഇന്നലെ പുലർച്ചെയാണ് പ്രിയങ്കയും നിക്കും കരീബിയനിൽ എത്തിയത്. കൈകോർത്തു പിടിച്ച് വിമാനത്തിൽനിന്നും പുറത്തേക്ക് ഇറങ്ങുന്ന താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്.

View this post on Instagram

Priyanka and Nick #priyankachopra #nickjonas

A post shared by Priyanka-Chopra.us (@priyankacentral) on

ഡിസംബർ 1, 2 തീയതികളിലായി രാജസ്ഥാനിലെ ജോധ്പൂരിൽ വച്ചായിരുന്നു പ്രിയങ്ക-നിക് വിവാഹം. ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരമാണ് വിവാഹം നടന്നത്. ഇതിനുശേഷം ഡൽഹിയിലും മുംബൈയിലും വിവാഹ റിസപ്ഷൻ നടന്നു.

‘ദി സ്കൈ ഈ സ് പിങ്ക്’ എന്ന ചിത്രത്തിലാണ് പ്രിയങ്ക അടുത്തതായി അഭിനയിക്കുന്നത്. സൊനാലി ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫർഹാൻ അക്തറും സെയ്റ വസിമും ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രിയങ്ക അഭിനയിച്ച ‘ഈസ് നോട് ഇറ്റ് റൊമാന്റിക്’ എന്ന ഹോളിവുഡ് ചിത്രവും റിലീസിന് ഒരുങ്ങുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook