നിറങ്ങളുടെ ഉത്സവമാണ് ഹോളി. വസന്തകാലത്തെ വരവേൽക്കുന്ന ആഘോഷമായതിനാൽ വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാറുണ്ട്. മാർച്ച് 9-10 ദിവസങ്ങളിലാണ് ഇത്തവണ ഹോളി. എന്നാൽ അഞ്ചു ദിവസം മുൻപു തന്നെ ഹോളി ആഘോഷങ്ങൾ തുടങ്ങിയിരിക്കുകയാണ് സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരജോഡികളായ പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. അംബാനിയുടെ മകൾ ഇഷ അംബാനി സംഘടിപ്പിച്ച ഹോളി ആഘോഷ പാർട്ടിയിൽ നിന്നുള്ള പ്രിയങ്കയുടെയും നിക്കിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ഹൃദയം കവരുന്നത്.
പ്രിയങ്കയേയും നിക്കിനെയും കൂടാതെ കത്രീന കൈഫ്, വിക്കി കൗശൽ, ജാക്വലിൻ ഫെർണാണ്ടസ്, ഹുമ ഖുറേഷി എന്നിവരും ഹോളി പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു ഇഷാ അംബാനി സംഘടിപ്പിച്ച ഹോളി ആഘോഷം.
Read more: കുന്നും മലയും കടൽത്തീരവും താണ്ടി പ്രിയങ്കയും നിക്കും; ചിത്രങ്ങൾ