റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകള്‍ ഇഷ അംബാനിയുടെ വിവാഹ നിശ്ചയ ചടങ്ങിന്റെ ആദ്യ ദിനം ഇറ്റലിയിലെ ലേക്ക് കൊമോയില്‍ അത്യാഢംബരപൂര്‍വ്വം നടന്നു. വിവാഹനിശ്ചയത്തിന് തിരഞ്ഞെടുത്ത വേദി മാത്രമല്ല അതിഥികളും ചടങ്ങിന്റെ ഗ്ലാമര്‍ കൂട്ടി. ബോളിവുഡ് സെലിബ്രിറ്റികളായ പ്രിയങ്ക ചോപ്ര, പ്രിയങ്കയുടെ ഭാവി വരനും അമേരിക്കന്‍ ഗായകനുമായ നിക്ക് ജൊനാസ്, നടന്‍ അനില്‍ കപൂര്‍, ഡിസൈനര്‍ മനീഷ് മല്‍ഹോത്ര എന്നിവര്‍ ചടങ്ങിനുണ്ടായിരുന്നു.

പ്രിയങ്കയ്‌ക്കൊപ്പം ഇന്ത്യന്‍ ശൈലിയിലുള്ള വസ്ത്രമായിരുന്നു നിക്കും ധരിച്ചിരുന്നത്. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം മനീഷ് മല്‍ഹോത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. എന്നാല്‍ പിന്നീട് ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. കറുപ്പില്‍ സ്റ്റൈലിഷായാണ് അനില്‍ കപൂര്‍ എത്തിയത്. കറുത്ത നിറത്തിലുള്ള സ്യൂട്ടായിരുന്നു താരത്തിന്റെ വേഷം.

മകള്‍ ഇഷ അംബാനിയുടേയും ഭാവി മരുമകന്‍ ആനന്ദ് പരിമളിന്റെയും വിവാഹ നിശ്ചയം മൂന്നു ദിവസം നീണ്ടുനിന്ന ഗംഭീര ആഘോഷമായാണ് അംബാനി കുടുംബം ഒരുക്കിയത്. മഹാബലേശ്വര്‍ ക്ഷേത്രത്തില്‍ വച്ചാണ് ആനന്ദ് ഈ വര്‍ഷം ആദ്യം ഇഷയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. 21 ന് തുടങ്ങിയ വിവാഹ നിശ്ചയം 23 വരെ നീണ്ടു നില്‍ക്കും. ഷാരൂഖ് ഖാന്‍, സോനം കപൂര്‍, ആലിയ ഭട്ട്, ആമിര്‍ ഖാന്‍ എന്നിവരെയും അതിഥികളായി പ്രതീക്ഷിക്കുന്നുണ്ട്.

View this post on Instagram

A post shared by priyankachoprafan (@world_of_priyanka_chopra) on

ഈ ഡിസംബറിലായിരിക്കും ഇഷയുടേയും ആനന്ദിന്റേയം വിവാഹം. ഇഷയുടെ മുതിര്‍ന്ന സഹോദരന്‍ ആകാശ് അംബാനിയുടേയും ശ്ലോക മെഹ്തയുടേയും വിവാഹം ഇതിനോടടുപ്പിച്ച് നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook