scorecardresearch

പ്രിയങ്കയുടെ മിസ് വേള്‍ഡ് വിജയം ന്യായമായിരുന്നില്ല; ആരോപണവുമായി സഹമത്സരാര്‍ത്ഥി

2000 ലെ മിസ് വേള്‍ഡ് മത്സരത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നു ആരോപിച്ചിരിക്കുകയാണ് മുന്‍ മിസ് ബാര്‍ബഡോസ് ലെയ്‌ലാനി മക്കോണി

Priyanka Chopra, Miss World, Actress

പ്രിയങ്ക ചോപ്രയ്ക്കു കിരീടം നേടി കൊടുത്ത 2000 ലെ മിസ് വേള്‍ഡ് മത്സരത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നു ആരോപിച്ചിരിക്കുകയാണ് മുന്‍ മിസ് ബാര്‍ബഡോസ് ലെയ്‌ലാനി മക്കോണി.2000ലെ മത്സരത്തില്‍ പ്രിയങ്കയ്‌ക്കൊപ്പം ലെയ്‌ലാനിയും മത്സരിച്ചിരുന്നു.2022 ലെ മിസ് യു എസ് എ മത്സരത്തെക്കുറിച്ചുളള വാര്‍ത്തകള്‍ പുറത്തു വന്നപ്പോഴാണ് തനിക്കു എല്ലാം ഓര്‍മ്മ വരുന്നതെന്നു പറയുകയാണ് ലെയ്‌ലാനി മക്കോണി.

ഷോയുടെ സ്‌പോണ്‍സറും മത്സര വിജയിയും മിസ് ടെക്‌സസുമായ ആര്‍ ബോണി ഗബ്രിയേലും തമ്മിലുളള ബന്ധമാണ് അവരുടെ വിജത്തിലേയ്ക്കു നയിച്ചതെന്നാണ് മിസ് യു എസ് എയില്‍ പങ്കെടുത്ത മറ്റു മത്സരാര്‍ത്ഥികള്‍ ആരോപിച്ചത്.ഇതേ സ്‌പോൺസർ തന്നെ മിസ് ടെക്‌സാസ് മത്സരത്തിലും പങ്കെടുത്തിരുന്നുവെന്നും മിസ് ടെക്‌സാസിനെ പിന്തുണക്കുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നും മത്സരാർത്ഥികൾ പറയുന്നു.അടുത്ത ദിവസം തന്നെ വിജയിയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ കൂടുതൽ സംശയങ്ങൾ ഉയർന്നു,കാരണം ആ വിജയം അവര്‍ നേരത്തെ തീരുമാനിച്ച് ചിത്രങ്ങള്‍ ഷൂട്ട് ചെയ്തതാണെന്നു മത്സരാര്‍ത്ഥികള്‍ ആരോപിച്ചു.

“ഇതെ അവസ്ഥയില്‍ കൂടി ഞാനും കടന്നു പോയിട്ടുണ്ട്’ ലെയ്‌ലാനി പങ്കുവച്ച യൂട്യൂബ് വീഡിയോയില്‍ പറയുന്നു. എന്തുകൊണ്ട് പ്രിയങ്കയോടു അങ്ങനെയൊരു ഇഷ്ട കൂടുതല്‍ ഉണ്ടെന്നു തോന്നാന്‍ കാരണമെന്നും, പ്രിയങ്ക വ്യക്തി എന്ന നിലയില്‍ അത്ര നല്ലയാളല്ലെന്നും ലെയ്‌ലാനി പറഞ്ഞു.പ്രിയങ്ക ലോക മുഴുവന്‍ അറിയപ്പെടുന്ന സെലിബ്രിറ്റിയാണെങ്കില്‍ ലെയ്‌ലാനി യൂട്യൂബര്‍, പോഡ്കാസ്റ്റര്‍ എന്നീ നിലകളിലാണ് പേരെടുത്തത്.”

“മിസ് ബാര്‍ബഡോസ് വിജയിച്ചാണ് ഞാന്‍ മിസ് വേള്‍ഡ് മത്സരത്തിലെത്തുന്നത്. അന്നു സീ ടിവിയും, ഇന്ത്യന്‍ കേബിള്‍ സ്റ്റേഷനുമായിരുന്നു സ്‌പോണ്‍സര്‍മാര്‍. ആ വര്‍ഷം കിരീടം ചൂടിയത് മിസ് ഇന്ത്യയായിരുന്നു. ഞങ്ങളുടെ സാഷയില്‍ പോലും പ്രതിനിധീകരിക്കുന്ന രാജ്യത്തിന്റെ പേരിനൊപ്പം സീ ടിവിയുടെ പേരും ഉണ്ടായിരുന്നു.”

പ്രിയങ്കയെ സ്വിമിങ്ങ് സ്യൂട്ടിനൊപ്പം സരോഗ് വസ്ത്രമണിയാന്‍ അനുവദിച്ചപ്പോള്‍ തന്നെ എല്ലാവരും അവരോടുളള ആ പ്രത്യേക താത്പര്യം ശ്രദ്ധിച്ചതാണെന്നും ലെയ്‌ലാനി പറഞ്ഞു.”പ്രിയങ്ക അവരുടെ ത്വക്കിന്റെ നിറം സമനിലയിലാക്കാന്‍ വേണ്ടി സ്‌കിന്‍ ക്രീന്‍ ഉപയോഗിച്ചിരുന്നു. പക്ഷെ അതു പിളര്‍ന്നു പോയതു കൊണ്ട് സരോഗ് മാറ്റാന്‍ അവര്‍ തയ്യാറായില്ല. അവസാന റൗണ്ടിലും അതെ വസ്ത്രം തന്നെയാണ് അവര്‍ അണിഞ്ഞത്” ലെയ്‌ലാനി കൂട്ടിച്ചേര്‍ത്തു.

“പ്രിയങ്ക റിഹേഴ്‌സലുകള്‍ക്കും, പ്രാതലിനും വന്നിരുന്നില്ല. അത് അവരുടെ മുറിയില്‍ എത്തിച്ചു കൊടുക്കുമായിരുന്നു. പ്രിയങ്കയ്ക്കു മാധ്യമങ്ങളില്‍ നിന്നു ഒരുപാട് ഫോണ്‍കോളുകള്‍ വരുമായിരുന്നു, ഏഷ്യയില്‍ നിന്നുളള മറ്റാര്‍ക്കും അങ്ങനെ ഉണ്ടായിരുന്നില്ല. മത്സരത്തില്‍ വിജയിക്കുന്നതിനു മുന്‍പു തന്നെ ബീച്ചില്‍ വച്ച് പകര്‍ത്തിയ പ്രിയങ്കയുടെ ചിത്രങ്ങളുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെയെല്ലാം ഒരുമിച്ചുളള ചിത്രങ്ങളാണ് പകര്‍ത്തിയത്. പ്രിയങ്കയ്ക്കു ഗൗണ്‍ ഡിസൈന്‍ ചെയ്ത വ്യക്തി തന്നെയാണ് ഞങ്ങളുടെ എല്ലാവരുടെയും ചെയ്തത്. അവരുടെ ഗൗണിന്റെ ഒരു ചെറിയ രൂപമായിരുന്നു ഞങ്ങളുടേത്. മാത്രമല്ല ഒരുപാട് പ്രശ്‌നങ്ങളും അതിനുണ്ടായിരുന്നു,മറിച്ച് പ്രിയങ്കയുടെ തികച്ചും കുറ്റമറ്റതായിരുന്നു.”

“വിജയിയെ പ്രഖ്യാപിച്ച സമയത്തു മറ്റു മത്സരാര്‍ത്ഥികള്‍ ഈ അന്യായം മനസ്സിലാക്കി വേദിയില്‍ നിന്നും ഇറങ്ങി പോയി.കാരണം മത്സരം ആരംഭിക്കും മുന്‍പു തന്നെ എല്ലാവര്‍ക്കും ഉറപ്പായിരുന്നു കീരിടം ചൂടുന്നതു പ്രിയങ്ക തന്നെയായിരിക്കുമെന്നത്‌.”

അതിനുശേഷം സിനിമാലോകത്തു അരങ്ങേറ്റം കുറിച്ച പ്രിയങ്ക വര്‍ഷങ്ങള്‍ക്കു ശേഷം ഹോളിവുഡിലെത്തി. ഇപ്പോള്‍ കൂടുതല്‍ ചിത്രങ്ങളും ഹോളിവുഡില്‍ തന്നെയാണ് ചെയ്യുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ് ആഴ്ച്ചയാണ് പ്രിയങ്ക ഇന്ത്യയിലെത്തിയത്. സ്വന്തമായൊരു ഹെയര്‍ ലൈന്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണവര്‍.

അനവധി വിവാദങ്ങളില്‍ നേരിടേണ്ടി വന്നിട്ടുളള താരമാണ് പ്രിയങ്ക. ആ സമയത്തെല്ലാം അവര്‍ക്കു സ്വന്തമായൊരു നിലപാടുണ്ടായിരുന്നു. കഴിഞ്ഞ മാസം ഒരു പ്രമുഖ മാസിക അവരെ ‘ഗ്ലോബല്‍ സ്‌കാം ഗേള്‍’ എന്നു അഭിസംഭോധന ചെയ്തിരുന്നു, അന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ അതിനെതിരെ പ്രതികരണവുമായെത്തി. അടുത്തിടെ, ഹാസൻ മിൻഹാജ് നിക്ക് ജോനാസുമായുള്ള വിവാഹത്തെ ചോദ്യം ചെയ്തപ്പോൾ അത് ഒരു വ്യാജമാണെന്ന് അവർ പ്രതികരിച്ചു. അങ്ങനെ അനവധി പ്രശ്‌നങ്ങള്‍ക്കെതിരെ പ്രിയങ്ക പ്രതികരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ലെയ്‌ലാനിയുടെ വാദങ്ങളോട് അവർ പ്രതികരിക്കുമോ എന്ന് കണ്ടറിയണം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Priyanka chopra miss world win was rigged miss barbados leilani mcconney video